Showing posts with label മുസ്ലിപവര്‍ എക്‌സ്ട്ര. Show all posts
Showing posts with label മുസ്ലിപവര്‍ എക്‌സ്ട്ര. Show all posts

നിരോധിച്ചിട്ടും മുസ്‌ലിപവര്‍ പരസ്യം ചാനലുകളിലും വെബ്‌സൈറ്റിലും

0 comments


കണ്ണൂര്‍: ഹൈകോടതി നിരോധിച്ചിട്ടും മുസ്‌ലിപവര്‍ എക്‌സ്ട്രയുടെ പരസ്യം ടി.വി ചാനലുകളിലും വെബ്‌സൈറ്റിലും തുടരുന്നു. മുസ്‌ലിപവറിന്റെ ദൃശ്യ-ശ്രാവ്യ-പത്ര-ഇന്റര്‍നെറ്റ് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നിരോധിച്ച് ഹൈകോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടിട്ടും പരസ്യം പിന്‍വലിക്കാത്ത നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് നിയമനടപടി തുടങ്ങി. പരസ്യം തുടരുന്നത് കോടതിയലക്ഷ്യമായതിനാല്‍ വിവരം ഹൈകോടതിയെ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളര്‍ ഡോ. എന്‍. വിമല അറിയിച്ചു.
ഏതാനും പ്രമുഖ ചാനലുകളില്‍ വാര്‍ത്തകള്‍ക്കിടെ വെള്ളിയാഴ്ചയും മുസ്‌ലിപവര്‍ എക്‌സ്ട്രയുടെ പരസ്യം സംപ്രേഷണം ചെയ്തു. മുസ്‌ലിപവറിന്റെ ഗുണങ്ങള്‍ വര്‍ണിച്ചും മരുന്നുനിര്‍മാണ ഫാക്ടറിയുടെ ദൃശ്യങ്ങള്‍ കാണിച്ചും മുസ്‌ലിപവര്‍ കഴിച്ച ദമ്പതികളുടെ സാക്ഷ്യപ്പെടുത്തല്‍ അടങ്ങിയതുമാണ് ചാനലുകളിലെ പരസ്യം. നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെയും മുസ്‌ലിപവര്‍ എക്‌സ്ട്രയുടെയുമടക്കം ഡസനോളം വെബ്‌സൈറ്റുകളില്‍നിന്ന് പരസ്യം പിന്‍വലിച്ചിട്ടില്ല. ഓണ്‍ലൈന്‍ വ്യാപാരവും തകൃതിയാണ്. അമേരിക്കന്‍ ദമ്പതികള്‍, ചാനല്‍ മേധാവി തുടങ്ങി നിരവധി പേരുടെ സാക്ഷ്യപ്പെടുത്തല്‍ വെബ്‌സൈറ്റുകളിലുണ്ട്.
പരസ്യം നിരോധിച്ച ഹൈകോടതി വിധി ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ പരസ്യം നല്‍കുന്നവര്‍ക്കും സംപ്രേഷണം ചെയ്യുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് നല്‍കാനാണ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന്റെ തീരുമാനം. ഹൈകോടതി വിധി ലംഘിച്ച് പരസ്യം നല്‍കുന്നവര്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ വ്യക്തമാക്കി. മുസ്‌ലിപവറിന്റെ വില കുറച്ചതായും വെബ്‌സൈറ്റ് പരസ്യത്തിലുണ്ട്. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്, സംസ്ഥാന സര്‍ക്കാറില്‍നിന്ന് ലഭിച്ച പഴയ ഡ്രഗ് ലൈസന്‍സ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സാക്ഷ്യപ്പെടുത്തിയ ക്ലിനിക്കല്‍ ട്രയല്‍ റിപ്പോര്‍ട്ട്, തൃശൂര്‍ അമല കാന്‍സര്‍ റിസര്‍ച് സെന്ററിലെ റിസര്‍ച് ഡയറക്ടര്‍ ഡോ. രാമദാസന്‍ കുട്ടന്‍ തയാറാക്കിയ മുസ്‌ലിപവറിന്റെ എലി പരീക്ഷണ റിപ്പോര്‍ട്ട് തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റുകളും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്.ഇതിനിടെ, മുസ്‌ലിപവറിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധം ഹൈകോടതി റദ്ദുചെയ്തതായ വ്യാജവാര്‍ത്ത പ്രമുഖ മലയാളപത്രം പ്രസിദ്ധീകരിച്ചു. തന്റെ വാദം കേള്‍ക്കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി മരുന്ന് നിരോധിച്ചു എന്നാരോപിച്ച് ഉടമ കെ.സി.അബ്രഹാം ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാറിന്റെ നിരോധം റദ്ദുചെയ്ത ഹൈകോടതി, ഉടമയുടെയും കേസില്‍ സര്‍ക്കാറിന് അനുകൂലമായി കക്ഷിചേര്‍ന്ന എറണാകുളത്തെ പി.യു.സി.എല്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.എം.എ.ഐ) എന്നിവരുടെ വാദം കേട്ടതിനുശേഷം നിരോധം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പി.യു.സി.എല്‍, എ.എം.എ.ഐ സംഘടനകള്‍ മുസ്‌ലിപവറിനെതിരായി നിരവധി തെളിവുകള്‍ ശേഖരിച്ചിരിക്കെയാണ് കമ്പനി നല്‍കുന്ന ലക്ഷങ്ങളുടെ പരസ്യത്തില്‍ വശംവദരായി പത്രം തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പരസ്യത്തിലെ ഡോ. കെ.സി. അബ്രഹാം, എം.ഡി എന്ന വിലാസം വ്യാജമാണെന്ന് 'മാധ്യമം' പുറത്തുകൊണ്ടുവന്നിരുന്നു. ഡോക്ടറല്ലാത്ത കെ.സി. അബ്രഹാം പേരിനൊപ്പം ചേര്‍ക്കുന്ന എം.ഡി, മാനേജിങ് ഡയറക്ടര്‍ എന്നതിന്റെ ചുരുക്കപ്പേരാണ്. ഈ തട്ടിപ്പും ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്.


മുസ്‌ലി പവര്‍ ഉടമയുടെ ഡോക്ടര്‍ ബിരുദം വ്യാജമെന്ന് സര്‍വകലാശാല

0 comments


കൊച്ചി: മുസ്‌ലി പവര്‍ എക്‌സ്ട്രാ  നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ്  ഉടമ കെ.സി. അബ്രഹാം പേരിനൊപ്പം ചേര്‍ത്ത ഡോക്ടര്‍ ബിരുദം വ്യാജം.അമേരിക്കയിലെ റോക്ക വില്‍  കേന്ദ്രമായ   യൂനിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ്  യൂനിവേഴ്‌സിറ്റി കോളജ് അധികൃതരാണ് ബിരുദം വ്യാജമാണെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം കെ.സി. അബ്രഹാം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതേ സര്‍വകലാശാല നല്‍കിയതെന്ന പേരില്‍ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ  പകര്‍പ്പ് വിതരണം ചെയ്തിരുന്നു. ഇതിന്റെ സാധുതയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്   കോളജ് അധികൃതരുമായി  ബന്ധപ്പെട്ട് 'മാധ്യമം' നടത്തിയ അന്വേഷണത്തിലാണ് വസ്തുത വെളിപ്പെട്ടത്. പ്രസിദ്ധമായ ഈ സര്‍വകലാശാലയുടെ പേരില്‍ സര്‍ട്ടിഫിക്കറ്റ്  കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ്  വ്യക്തമായിട്ടുള്ളത്.
യു.എം.യു.സി  എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഈ സര്‍വകലാശാലയില്‍ നിന്ന്   മാനേജ്‌മെന്റ്  ഇന്‍ വാല്യൂ അഡിഷന്‍  ഓഫ് ട്രെഡീഷനല്‍   ഹെര്‍ബ്‌സ്  വിഷയത്തില്‍ ഉന്നത ബിരുദം ലഭിച്ചെന്നാണ് കെ.സി. അബ്രഹാമിന്റെ അവകാശവാദം. ഇങ്ങനെയൊരു വിഷയത്തില്‍  ബിരുദമോ ഡോക്ടര്‍ വിശേഷണമോ നല്‍കുന്നില്ലെന്നും മേല്‍പ്പറഞ്ഞ വ്യക്തി വിദ്യാര്‍ഥിയായി പരീക്ഷ എഴുതിയിട്ടില്ലെന്നും  സര്‍വകലാശാലയുടെ പബ്ലിക് റിലേഷന്‍ ഡയറക്ടര്‍  ക്രിസ്റ്റഫര്‍ വി. കസാനോ  വ്യക്തമാക്കി. യു.എം.യു.സി.8101982  03  06 എം.ഡി എന്ന  നമ്പറില്‍ ഓണ്‍ലൈന്‍ വഴി ഡോക്ടറല്‍ കൗണ്‍സിലും സെനറ്റും  ചേര്‍ന്ന് നടത്തിയ പരീക്ഷയില്‍ അന്താരാഷ്ട്ര  വിദ്യാര്‍ഥി ആയ കുന്നത്തുചാക്കോ അബ്രഹാമിന് ഈ ബിരുദം ലഭിച്ചെന്നാണ് രേഖയില്‍ കാണിച്ചിരിക്കുന്നത്.2006  മേയ് 22നാണ് ഡോക്ടറേറ്റ് നല്‍കിയതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഡോക്ടര്‍  കെ.സി.എബ്രഹാം  എന്ന പേരിനൊപ്പം  എം.ഡി  എന്നുകൂടി എഴുതി ചേര്‍ത്താണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. സ്ഥാപനത്തിന്റെ മാനേജിങ്  ഡയറക്ടര്‍  എന്നതിന്റെ  ചുരുക്കമാണ് എം.ഡി എന്നത്. എന്നാല്‍,ഇത്  ഡോക്ടര്‍ ഓഫ് മെഡിസിന്‍ എന്നതിന്റെ  ചുരുക്ക രൂപമെന്ന നിലയില്‍ പൊതുജനത്തെ വഞ്ചിക്കുന്നതാണെന്ന്   നേരത്തേ തന്നെ സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു .


മുസ്‌ലി പവര്‍ എക്‌സ്ട്ര നിരോധിച്ചു

0 comments


മുസ്‌ലി പവര്‍ എക്‌സ്ട്ര നിരോധിച്ചു
കൊച്ചി: വിവാദ ലൈംഗിക ഉത്തേജക ഔഷധമായ മുസ്‌ലി പവര്‍ എക്‌സ്ട്ര   സര്‍ക്കാര്‍ നിരോധിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന ഉത്തരവ് ശനിയാഴ്ച പുറത്തിറക്കി.ഈ മരുന്ന് എച്ച്.ഐ.വി ബാധിതര്‍ക്ക് നല്ലതാണെന്ന വ്യാജ പഠന റിപ്പോര്‍ട്ട് 'മാധ്യമം' പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് നിരോധം.
എറണാകുളം മൂവാറ്റുപുഴ വെള്ളൂര്‍ കേന്ദ്രമായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലാണ് മുസ്‌ലി പവര്‍ എക്‌സ്ട്രയുടെ ഉല്‍പാദകര്‍. ഒമ്പത് ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നായിരുന്നു അവകാശവാദം. ലൈംഗിക ഉത്തേജനത്തിന് പേരുകേട്ട സഫേദ് മുസ്‌ലിയാണ് പ്രധാന ചേരുവയെന്ന് ഇവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, മനുഷ്യശരീരത്തിന് മാരക പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന താഡാല ഫില്‍ എന്ന ഉത്തേജകം അമിത അളവില്‍ പൊടിച്ചുചേര്‍ത്തതായി ദല്‍ഹിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് യൂനിവേഴ്‌സിറ്റി ലാബില്‍ നടത്തിയ പരിശോധനയില്‍ വെളിപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഈ മരുന്ന് എച്ച്.ഐ.വി ബാധിതര്‍ക്ക് നല്ലതാണെന്ന വ്യാജ റിപ്പോര്‍ട്ട് വിവിധ പത്രങ്ങളില്‍ ഉന്നത സ്ഥാനം വഹിച്ചിരുന്നുവെന്ന് അവകാശപ്പെട്ടിരുന്ന സി.വി. വിനായകനാണ് പ്രസിദ്ധീകരിച്ചത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഔഷധ പഠനകേന്ദ്രമായ തൈറോ കെയര്‍ ടെക്‌നോളജീസിനുവേണ്ടിയാണ് പുറത്തിറക്കിയതെന്ന് അവകാശപ്പെട്ടിരുന്നു.എന്നാല്‍,ഈ വാദം ശരിയല്ലെന്ന് തൈറോ കെയര്‍ അധികൃതര്‍ 'മാധ്യമ'ത്തോട് വെളിപ്പെടുത്തി. ഇതിനെതിരെ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പും രംഗത്തെത്തിയിരുന്നു. ഈ മരുന്ന് എച്ച്.ഐ.വി ബാധിതര്‍ക്ക് ഉപയോഗിക്കാനാവുന്നതല്ലെന്ന് കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും വ്യക്തമാക്കി.
ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ആത്മത കേന്ദ്രത്തിലാണ് എച്ച്.ഐ.വി ബാധിതരില്‍ പരീക്ഷണം നടത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും ആരോഗ്യവകുപ്പ് അധികൃതരുടെയും അനുമതിയില്ലാതെയാണ് ഇവിടെ എത്തിയ രോഗികളില്‍ അനധികൃതമായി ക്ലിനിക്കല്‍ ട്രയല്‍ നടന്നത്. ആത്മതയുടെ സഹോദര സ്ഥാപനമായ ആലപ്പുഴയിലെ ചിങ്ങവനത്തെ കൃപ ഭവനിലാണ് പരിശോധന സംഘടിപ്പിച്ചത്.
വ്യക്തിത്വ വികസന ക്ലാസിനെത്തിയ ശ്രേയ ബെന്നി എന്ന 12കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഈ കേന്ദ്രത്തിലായിരുന്നു.കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് കൊച്ചു ലേച്ചംകാലമാണ് പഠനത്തിന് മേല്‍നോട്ടം വഹിച്ചത്. മരുന്ന് നല്ലതാണെന്ന് എച്ച്.ഐ.വി ബാധിതരെ കൊണ്ട് പറയിപ്പിക്കുന്ന ദൃശ്യചിത്രങ്ങളും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. മുസ്‌ലി പവറിനെതിരെ അലോപ്പതി, ആയുര്‍വേദ ഡ്രഗ്‌സ്്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചക്ക് തുടക്കമിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാത്തോളജി വിഭാഗം മേധാവി ഡോ. എ.പി. അരവിന്ദന്‍ നിരോധന വാര്‍ത്തയില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.
2007 ജൂണ്‍ 28നാണ് ഡ്രഗ്‌സ് ലൈസന്‍സ് നമ്പര്‍ 77/25 D/2007 പ്രകാരം മരുന്നിന്റെ വിതരണം ആരംഭിച്ചത്. ഡോ. കെ.സി. എബ്രഹാമാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മാനേജിങ് ഡയറക്ടര്‍. ബഹുരാഷ്ട്ര കുത്തക മരുന്ന്  കമ്പനിയായ റാന്‍ ബാക്‌സിയുടെ മുന്‍  ജനറല്‍ മാനേജര്‍ വി.കെ. എബ്രഹാമാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ജനറല്‍ മാനേജര്‍. പോണ്ടിച്ചേരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ തലവന്‍ ഡോ.പി.വി. മാത്യു ഇതിന്റെ ഗവേഷണ വിഭാഗം മേധാവിയാണ്. മെഡിക്കല്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്  ഡോ.ഫിലിപ്പ് എബ്രഹാമാണ്. കഴിഞ്ഞവര്‍ഷം വ്യവസായ പ്രതിഭ അവാര്‍ഡ് ഇന്ത്യന്‍ രാഷ്ട്രപതിയില്‍നിന്ന് ഇവര്‍ ഏറ്റുവാങ്ങിയിരുന്നു. വിപണിയില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന വയാഗ്ര എന്ന ലൈംഗിക ഉത്തേജക മരുന്നിന്റെ പകരക്കാരായാണ് ഇവര്‍ വിപണിയിലെത്തിയത്.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇവര്‍ പരസ്യങ്ങള്‍ പുറത്തിറക്കിയിരുന്നു.


മുസ്‌ലി പവറില്‍ അലോപ്പതി മരുന്ന്; തെളിവ് പുറത്തുവന്നു

0 comments


മുസ്‌ലി പവറില്‍ അലോപ്പതി മരുന്ന്; തെളിവ് പുറത്തുവന്നു
കൊച്ചി:  മുസ്‌ലി പവര്‍ എക്‌സ്ട്രയില്‍ സില്‍ഡിനാഫില്‍  സിട്രേറ്റും  തഡലാഫിലും   അടങ്ങിയിട്ടുണ്ടെന്നും   ആയുര്‍വേദ മരുന്നല്ലെന്നും വെളിപ്പെടുത്തുന്ന ആന്ധ്രപ്രദേശ്  ഡ്രഗ്‌സ്  ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട്   പുറത്തുവന്നു. ഹൈദരാബാദിലെ സര്‍ക്കാര്‍ അനലിസ്റ്റും   ഡ്രഗ് കണ്‍ട്രോള്‍ ജോയന്റ് ഡയറക്ടറുമായ  എ. വിജയ രാജേശ്വരിയും  ഇതേ കണ്ടെത്തല്‍ നടത്തിയിട്ടുണ്ട്.
ഇതോടെ അലോപ്പതി മരുന്നുകള്‍ ഉണ്ടെന്നുതെളിയിച്ചാല്‍ 10 കോടി ഇനാം എന്ന്  പ്രഖ്യാപിച്ച്  പ്രമുഖ ദൃശ്യ -പത്ര മാധ്യമങ്ങളില്‍ കുന്നത്ത്ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ  കെ.സി . അബ്രഹാം ബുധനാഴ്ച നല്‍കിയ വെല്ലുവിളി  പൊളിയുകയാണ്. മരുന്നുകള്‍  ഉണ്ടെന്ന് കണ്ടെത്തിയ ആന്ധ്ര സര്‍ക്കാര്‍ കമ്പനിക്കെതിരെ വിജയവാഡ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. 1954 ലെ ഡ്രഗ്‌സ് ആന്‍ഡ് റെമഡീസ് (ഒബ്ജക്ഷനബ്ള്‍ അഡൈ്വര്‍ടൈസ്‌മെന്റ്) നിയമപ്രകാരമാണ്  കേസ് . ഡ്രഗ്‌സ് -കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരവും കേസെടുക്കാനുള്ള തയാറെടുപ്പിലാണ് ആന്ധ്ര സര്‍ക്കാര്‍. നേരത്തേ ആന്ധ്രയിലെ കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈറ്റി നല്‍കിയ പരാതി പ്രകാരം അന്വേഷണം നടത്താന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ഹൈദരാബാദിലെ ഡ്രഗ് കണ്‍ട്രോള്‍ ലാബില്‍ സാമ്പിള്‍ പരിശോധിക്കുകയും സില്‍ഡിനാഫില്‍ സിട്രേറ്റ് ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഉദര രോഗങ്ങള്‍, വെളിച്ചം കാണുമ്പോള്‍ വിഭ്രാന്തി ഉണ്ടാകുന്ന ഫോട്ടോ ഫോബിയ, ക്രമേണ ബോധം നശിച്ച് മരണത്തിലേക്ക് നയിക്കുന്ന രക്ത സമ്മര്‍ദക്കുറവ് എന്നിവക്ക് കാരണമാകുന്ന തഡലാഫില്‍ പൊടിച്ചുചേര്‍ത്തെന്ന് ദല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറിയും കണ്ടെത്തിയിരുന്നു.
സഫേദ് മുസ്‌ലി,നായ്ക്കുരണപ്പരിപ്പ്,അശ്വഗന്ധ,മുരിങ്ങ, നെല്ലിക്ക,ഞെരിഞ്ഞില്‍,വയല്‍ച്ചുള്ളി,ജാതിക്ക, കന്മദം എന്നീ ഒമ്പത് ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ മാത്രമാണ് മരുന്നിന്റെ ചേരുവ എന്നാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലിന്റെ അവകാശവാദം.

വീണ്ടും മുസ്‌ലിപവര്‍ പരസ്യം; കോടതിയലക്ഷ്യമെന്ന് ഡ്രഗ് കണ്‍ട്രോളര്‍

0 comments


കണ്ണൂര്‍: ഹൈകോടതി നിര്‍ദേശം മറികടന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം മാധ്യമങ്ങളില്‍ വീണ്ടും പരസ്യം നല്‍കുന്ന മുസ്‌ലി പവര്‍ എകസ്ട്രക്കെതിരെ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ നിയമ നടപടി തുടങ്ങി. മുസ്‌ലി പവര്‍ എക്‌സ്ട്രയുടെ ഉല്‍പാദനം, വിപണനം, പരസ്യം എന്നിവ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. ഉടമ നല്‍കിയ ഹരജിയില്‍ തല്‍സ്ഥിതി (സ്റ്റാറ്റസ്‌കോ) തുടരണമെന്ന ഉത്തരവ് നിലനില്‍ക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും സര്‍ക്കാറിനെ വെല്ലുവിളിച്ചും വീണ്ടും പരസ്യം ചെയ്യുന്നത് കോടതിയലക്ഷ്യമായതിനാല്‍ ഉടമക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളര്‍ ഡോ. എന്‍. വിമല അറിയിച്ചു. 'താല്‍ക്കാലികമായി തല്‍സ്ഥിതി തുടരുക എന്നതിനര്‍ഥം വ്യാജ പരസ്യം നല്‍കി ഉല്‍പന്നം വിറ്റഴിക്കുകയല്ല. മുസ്‌ലി പവറിന്റെ ഉല്‍പാദകരായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് കോടതിയലക്ഷ്യം നടത്തിയതായി ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്'- അവര്‍ കൂട്ടിച്ചേര്‍ത്തു.
ലൈംഗിക താല്‍പര്യക്കുറവ്, രതിമൂര്‍ച്ഛയില്ലായ്മ, അവയവത്തിലെ വേദന തുടങ്ങി സര്‍വവിധ ലൈംഗിക പോരായ്മകള്‍ക്കും എയ്ഡ്‌സിനും ഉത്തമ സംഹാരി എന്നവകാശപ്പെട്ട് പരസ്യം നല്‍കിയത് 1954ലെ ഡ്രഗ്‌സ്ആന്‍ഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബ്ള്‍ അഡ്വര്‍ടൈസ്‌മെന്റ്) ആക്ട് പ്രകാരം കുറ്റകരമെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന്റെ ഗസറ്റ് വിജ്ഞാപനത്തിലൂടെ മരുന്നിന്റെ ഉല്‍പാദനവും വിപണനവും പരസ്യവും സര്‍ക്കാര്‍ നിരോധിച്ചത്. കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ ജനത്തെ തെറ്റിദ്ധരിപ്പിക്കും വിധം വീണ്ടും പരസ്യം നല്‍കുന്നത് ഗുരുതര നിയമലംഘനമാണെന്ന് ഡ്രഗ് കണ്‍ട്രോളര്‍ പറഞ്ഞു. കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെയുള്ള കേസില്‍ എറണാകുളത്തെ പി.യു.സി.എല്‍ സംഘടനയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും കഴിഞ്ഞ ദിവസം കക്ഷി ചേര്‍ന്നതായും ഡ്രഗ് കണ്‍ട്രോളര്‍ വെളിപ്പെടുത്തി.
'മുസ്‌ലി പവര്‍ എക്‌സ്ട്രയില്‍ തഡലാഫില്‍, സില്‍ഡിനാഫില്‍ സിട്രേറ്റ് തുടങ്ങി ഏതെങ്കിലും സ്റ്റിറോയിഡുകള്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ 10 കോടി രൂപ ഇനാം നല്‍കുമെന്നാണ് പ്രമുഖ മാധ്യമങ്ങളില്‍ മാനേജിങ് ഡയറക്ടര്‍ നല്‍കിയ പരസ്യം. അളവില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ഉദരരോഗങ്ങള്‍,വെളിച്ചം കാണുമ്പോള്‍ വിഭ്രാന്തി ഉണ്ടാകുന്ന ഫോട്ടോ ഫോബിയ, ക്രമേണ ബോധം നശിച്ച് മരണത്തിലേക്ക് നയിക്കുന്ന രക്തസമ്മര്‍ദക്കുറവ് തുടങ്ങി മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന തഡലാഫില്‍, മുസ്‌ലിപവര്‍ എക്‌സ്ട്രയില്‍ അമിതമായി പൊടിച്ച് ചേര്‍ത്തിട്ടുണ്ടെന്നാണ് ദല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച് ലബോറട്ടറിയുടെ (ഡിപ്‌സാര്‍) കണ്ടെത്തല്‍. ഈ പരിശോധനാ റിപ്പോര്‍ട്ട് ശരിയല്ലെന്ന് വരുത്താനാണ് 10 കോടി ഇനാം നല്‍കുമെന്ന പരസ്യത്തിന്റെ ലക്ഷ്യം. 1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട് പ്രകാരം ഈ പരസ്യം നിയമവിരുദ്ധമാണ്. കേസ് നിലനില്‍ക്കെ നിയമലംഘനം നടത്തുന്ന വിവരം ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്'-ഡോ. വിമല വ്യക്തമാക്കി.
കമ്പനിക്ക് കേരള ഗവണ്‍മെന്റ് ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ ലൈസന്‍സ് ഉണ്ടെന്ന പരസ്യത്തിലെ അവകാശവാദവും തെറ്റിദ്ധരിപ്പിക്കുന്നതാണ്. വ്യാജ മരുന്നാണെന്ന പരാതി ഉയര്‍ന്നതിനു ശേഷം വര്‍ഷങ്ങളായി കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന് ഡ്രഗ് ലൈസന്‍സ് പുതുക്കി നല്‍കുന്നില്ല. എല്ലാ വര്‍ഷവും അപേക്ഷ നല്‍കുന്നുണ്ടെങ്കിലും ഡ്രഗ് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.
ഇതിനു പുറമെ താന്‍ ഡോക്ടറാണെന്ന മാനേജിങ് ഡയറക്ടര്‍ കെ.സി. അബ്രഹാമിന്റെ പരസ്യത്തിലെ അവകാശവാദവും തെറ്റാണ്.  അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഓണ്‍ലൈനായി എടുത്തെന്നു പറയുന്ന ഡോക്ടര്‍ ബിരുദത്തിന് ഇന്ത്യയില്‍ അംഗീകാരമില്ല. അങ്ങനെ ഒരു യൂനിവേഴ്‌സിറ്റി ഉണ്ടോ എന്നതിലും സംശയമുണ്ട് -ഡ്രഗ് കണ്‍ട്രോളര്‍ പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അവസാന നാളുകളിലാണ് മുസ്‌ലി പവര്‍ എക്‌സ്ട്ര ഗസറ്റ് വിജ്ഞാപനം മൂലം നിരോധിച്ചത്. ഇതിനെതിരെ ഉടമ നല്‍കിയ ഹരജിയില്‍ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് നീക്കാന്‍ ഇപ്പോള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കം നടക്കുന്നില്ലെന്ന് ഡ്രഗ് കണ്‍ട്രോള്‍ വൃത്തങ്ങള്‍ പറയുന്നു. സമയം നീട്ടിച്ചോദിച്ചും ഹാജരാകാതെയും ഗവ. പ്ലീഡര്‍ ഒത്തുകളിക്കുകയാണെന്നാണ് ആക്ഷേപം.


'മുസ്‌ലിപവര്‍ എക്‌സ്ട്ര'യുടെ പരസ്യം നിരോധിച്ചു

0 comments

 

കൊച്ചി: സര്‍ക്കാര്‍ ഉത്തരവും നിയമങ്ങളും നിരോധവും മറികടന്ന് ദൃശ്യ-ശ്രാവ്യ- പത്ര-ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ വ്യാപക പരസ്യം നല്‍കിയ വിവാദ ലൈംഗികോത്തേജന മരുന്ന് മുസ്‌ലി പവര്‍ എക്‌സ്ട്ര ഉടമകള്‍ക്ക് തിരിച്ചടി.രാജ്യത്തൊട്ടാകെ ഫ്‌ളക്‌സും ഹോര്‍ഡിങ്ങുകളും അടക്കം സകലവിധ പരസ്യങ്ങളും ചൊവ്വാഴ്ച മുതല്‍ നിരോധിച്ച് ഹൈകോടതി  ഉത്തരവിട്ടു. ഇതനുസരിച്ച് പരസ്യങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കണം.ഫ്‌ളക്‌സ്,ഹോര്‍ഡിങ്ങുകള്‍ എന്നിവ മൂന്നാഴ്ച കൊണ്ട് എടുത്തുമാറ്റണമെന്നും ഉത്തരവില്‍ പറയുന്നു.
നിലവിലെ നിരോധ  ഉത്തരവും കാരണം കാണിക്കല്‍ നോട്ടീസും റദ്ദ് ചെയ്ത കോടതി പുതിയ നിരോധ  ഉത്തരവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി. കേസില്‍ കക്ഷി ചേര്‍ന്ന പി.യു.സി.എല്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കാന്‍ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഗാസിയാബാദിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയില്‍ മരുന്നിന്റെ സാമ്പിള്‍ അയച്ച് പരിശോധന നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നു. ഹൈകോടതി നിര്‍ദേശം മറികടന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം മാധ്യമങ്ങളില്‍ പരസ്യം നല്‍കിയ മരുന്ന് കമ്പനിക്കെതിരെ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ നിയമ നടപടി തുടങ്ങിയിരുന്നു.
പരസ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് 'മാധ്യമം' നല്‍കിയ വാര്‍ത്തയെ  തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.പല പരാതികളുണ്ടായിട്ടും നടപടിയെടുക്കാന്‍ തയാറാകാതിരുന്ന സര്‍ക്കാര്‍ വാര്‍ത്തയെത്തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് നിരോധിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.ഉല്‍പ്പാദനം,വിപണനം,പരസ്യം എന്നിവ നിരോധിക്കാന്‍ സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനമിറക്കി.
ഉടമ നല്‍കിയ ഹരജിയില്‍ ഈ നടപടി  ഹൈകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. കോടതിയുടെ വേനലവധി കഴിയുന്നതുവരെ തല്‍സ്ഥിതി തുടരണമെന്നാണ് ഉത്തരവ് വന്നതെങ്കിലും അനുകൂല വിധി ലഭിച്ചെന്നാണ്  ഉടമ പ്രചരിപ്പിച്ചത്. എന്നാല്‍, ഇങ്ങനെ പരസ്യം ചെയ്യുന്നത് കോടതിയലക്ഷ്യമായതിനാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളര്‍ ഡോ.എന്‍. വിമല 'മാധ്യമ'ത്തോട് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിറകെയാണ് തിങ്കളാഴ്ച ഹൈകോടതി ഉത്തരവ് വന്നത്.  മുസ്‌ലി പവര്‍ എക്‌സ്ട്രയില്‍ തഡലാഫില്‍, സില്‍ഡിനാഫില്‍ സിട്രേറ്റ് തുടങ്ങിയ ഉത്തേജക മരുന്നുകള്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ 10 കോടി   ഇനാം നല്‍കുമെന്ന് മാനേജിങ് ഡയറക്ടര്‍ കൂടിയായ കെ.സി. അബ്രഹാം ബുധനാഴ്ച പരസ്യം നല്‍കിയിരുന്നു. ഇവ മുസ്‌ലി പവറില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയ ആന്ധ്ര സര്‍ക്കാര്‍ കമ്പനിക്കെതിരെ വിജയവാഡ കോടതിയില്‍ നേരത്തേ തന്നെ കേസ് നടത്തുന്നുണ്ട്. 1954 ലെ ഡ്രഗ്‌സ് ആന്‍ഡ്  റമഡീസ് (ഒബ്ജക്ഷനബ്ള്‍ അഡ്‌വെര്‍ടൈസ്‌മെന്റ്) നിയമപ്രകാരമാണ് കമ്പനിക്കെതിരെ ആന്ധ്ര സര്‍ക്കാര്‍  കേസെടുത്തത്. ഡ്രഗ്‌സ്-കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരവും കേസെടുക്കുന്നതിനുള്ള തയാറെടുപ്പിലാണ് ആന്ധ്രസര്‍ക്കാര്‍.
10 കോടി ഇനാം പരസ്യപ്രകാരം കേരള ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ ലൈസന്‍സ് 2007 ല്‍ ലഭിച്ചെന്ന് ഉടമ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഡ്രഗ് ലൈസന്‍സ് പുതുക്കി  നല്‍കിയിട്ടില്ല എന്നതാണ് വാസ്തവം. നൂറുശതമാനം സുരക്ഷിതമാണെന്ന്  കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സാക്ഷ്യപ്പെടുത്തിയെന്നും ഉടമ വാദിക്കുന്നു.മുസ്‌ലി പവര്‍ എക്‌സ്ട്ര നല്ലതെന്ന് സര്‍വകലാശാല സാക്ഷ്യപ്പെടുത്തിയെന്ന് നല്‍കിയ പരസ്യം ഏറെ വിവാദമായിരുന്നു.  സെനറ്റ് നടത്തിയ അന്വേഷണത്തില്‍ സര്‍വകലാശാലയിലെ അധ്യാപകനില്‍ നിന്ന് സഫേദ് മുസ്‌ലിയെന്ന പച്ചമരുന്നിനെ കുറിച്ച് ഇംഗ്ലീഷിലുള്ള കുറിപ്പ് എഴുതി വാങ്ങുക മാത്രമാണ് ചെയ്തതെന്ന് തെളിഞ്ഞിരുന്നു.കേസ് നല്‍കുമെന്ന് സര്‍വകലാശാല മുന്നറിയിപ്പ് കൊടുത്തതോടെയാണ് കമ്പനി പ്രചാരണം പിന്‍വലിച്ചത്.
മുംബൈ കേന്ദ്രമായ പ്രമുഖ ഔഷധ പഠനകേന്ദ്രം തൈറോകെയര്‍ മരുന്നുകള്‍ സുരക്ഷിതമാണെന്ന്  പറഞ്ഞതായി ഉടമ അവകാശപ്പെട്ടതും വ്യാജമാണെന്ന് സ്ഥാപന അധികൃതര്‍ നേരത്തേ 'മാധ്യമ'ത്തോട് വെളിപ്പെടുത്തിയിരുന്നു. കെ.സി. അബ്രഹാം  ഡോക്ടറാണെന്ന രീതിയില്‍ അവകാശ വാദമുന്നയിച്ചതും നുണയാണെന്ന് 'മാധ്യമം' നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലയായ മേരി ലന്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയാണ് ഡോക്ടര്‍ ബിരുദം സമ്പാദിച്ചതെന്നാണ് കെ.സി. അബ്രഹാം അവകാശപ്പെട്ടിരുന്നത്.

വിലക്കപ്പെട്ട മുസ്‌ലിപവറും മാധ്യമ ധാര്‍മികതയും

0 comments


സംവത്സരങ്ങള്‍ നീളുന്ന ഒരു പ്രക്രിയയാണ് യഥാര്‍ഥത്തില്‍ ശാസ്ത്രീയമായ മരുന്നുല്‍പാദനം. ഒട്ടേറെ ഗവേഷണങ്ങള്‍ക്കുശേഷം രൂപപ്പെടുന്ന ഔഷധം ആദ്യം മൃഗങ്ങളില്‍ പരീക്ഷിക്കുന്നു. അത് വിജയകരമാണെന്നു കണ്ടാല്‍ മനുഷ്യരായ രോഗികളിലും മതിയായ മുന്‍കരുതലോടെ പരീക്ഷണത്തിന് വിധേയമാക്കുന്നു. അതും വിജയിച്ചു എന്ന് ബോധ്യമായാലാണ് വാണിജ്യപരമായ ഉല്‍പാദനത്തിലൂടെ വിപണിയിലെത്തുന്നത്. എന്നിട്ടുപോലും, ഉദ്ദിഷ്ട നിലവാരം പുലര്‍ത്തുന്നില്ലെന്നോ മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നുവെന്നോ കണ്ടെത്തിയാല്‍ നിരോധിക്കപ്പെടുന്ന മരുന്നുകളും നിരവധിയാണ്. മരുന്നുകളുടെ വിലകൂടാന്‍ ഒരു കാരണം ചെലവേറിയ ഈ ഗവേഷണ പ്രക്രിയ കൂടിയാണ്. ഇതൊന്നും ബാധകമല്ലാത്ത ഒരു മേഖലയാണ് ആയുര്‍വേദ ഔഷധ വിപണി. ഉത്തരവാദപ്പെട്ട ഒരു വൈദ്യരുടെ കുറിപ്പടിപോലും കൂടാതെ ആയുര്‍വേദ ഫാര്‍മസികളിലൂടെ വിറ്റഴിക്കപ്പെടുന്നവയാണ് പല മരുന്നുകളും. അവയുടെ ഗുണനിലവാരമോ ഫലപ്രാപ്തിയോ ഒന്നും ആരും ഒരു ലബോറട്ടറിയിലും പരിശോധിക്കാറില്ല. ആയുര്‍വേദ മരുന്നുകളെന്ന ലേബലില്‍ വിപണിയിലെത്തുന്ന പലതിലും അലോപ്പതി മരുന്നുകളുടെ ചേരുവകളും മാരക രാസപദാര്‍ഥങ്ങളുടെ സാന്നിധ്യവും സമൃദ്ധമായി കാണപ്പെടുന്നുണ്ട്. അലോപ്പതി മരുന്നുകളില്‍ത്തന്നെ വ്യാജന്‍ സുലഭമാണെന്നത് മറ്റൊരു വസ്തുതയാണ്. കേരളത്തിലെ ഔഷധ വിപണിയില്‍ വിറ്റഴിയുന്നവയില്‍ മൂന്നിലൊന്നും വ്യാജനോ നിലവാരം തീരെയില്ലാത്തതോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും വേണ്ടത്ര സംവിധാനങ്ങളുള്ള അലോപ്പതിയുടെ സ്ഥിതി ഇതാണെങ്കില്‍ തീര്‍ത്തും അനാഥമായ ആയുര്‍വേദത്തിന്റെ കഥയെന്തു പറയാന്‍! കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് വ്യാജമരുന്നുകളില്‍ നിന്നാണെന്ന് പ്രസിദ്ധ ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ. ബി. ഇഖ്ബാല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും, നടപ്പാക്കാനുള്ളതല്ലെങ്കിലും പുറത്തിറക്കിയ പ്രകടന പത്രികകളില്‍ പോലും അതീവ ഗുരുതരമായ ഈ വിഷയത്തെപ്പറ്റി മിണ്ടിയിട്ടേ ഇല്ല എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.
മനുഷ്യരില്‍ ആസക്തി വര്‍ധിപ്പിക്കുന്ന വയാഗ്ര അമേരിക്ക മുതല്‍ ജപ്പാന്‍ വരെയുള്ള ആഗോള വിപണിയില്‍ രംഗപ്രവേശം ചെയ്തതു മുതല്‍, പറയുന്ന വിലകൊടുത്ത് അതുവാങ്ങി ആര്‍ത്തിയോടെ തിന്നുന്ന ലൈംഗിക ഭ്രാന്തരില്‍ നിശ്ചയമായും ഇന്ത്യക്കാരും കേരളീയരും പിന്നിലല്ല. ഹൃദ്രോഗം, പക്ഷാഘാതം, കരള്‍രോഗങ്ങള്‍, ലുക്കീമിയ, ആമാശയ അള്‍സര്‍ തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഡോക്ടര്‍മാരുടെ വിദഗ്‌ധോപദേശം തേടിയേ വയാഗ്ര ഉപയോഗിക്കാവൂ എന്ന മുന്നറിയിപ്പെങ്കിലും അതിന്റെ ഉല്‍പാദകര്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ വിപണിയിലിറങ്ങുന്ന സാധനങ്ങള്‍ക്ക് അതുപോലും ഇല്ല. ആയുര്‍വേദ മരുന്നെന്ന് പേരിട്ടാല്‍ ഒരു തരത്തിലുള്ള മുന്നറിയിപ്പിന്റെ ബാധ്യതയും ഇല്ല. ആര്‍ക്കും ഏത് പ്രായത്തിലും ഏതവസരത്തിലും വാങ്ങി വിഴുങ്ങാം!
ഈ രോഗാതുര മനസ്സിനെയാണ് ഔഷധ നിര്‍മാതാക്കള്‍ മൃഗീയമായി ചൂഷണം ചെയ്യുന്നത്. എയ്ഡ്‌സിന് ദിവ്യൗഷധം പുറത്തിറക്കി ശതകോടികള്‍ കൊയ്ത വിദ്വാന്മാരുമുണ്ടല്ലോ എറണാകുളത്ത്. നാട്ടില്‍ വിലക്ക് വന്നപ്പോള്‍ സാധനം ശ്രീലങ്കയിലേക്ക് പറിച്ചുനട്ടു. അവിടന്ന് ഇങ്ങോട്ട് ഇറക്കുമതി ചെയ്യുകയാണിപ്പോള്‍. വീടും പുരയിടവും വിറ്റെങ്കിലും എച്ച്.ഐ.വി ബാധിതര്‍ മരുന്ന് വാങ്ങുമെന്ന് മനസ്സിലാക്കി തനി വ്യാജ ഉല്‍പന്നം മരുന്നെന്ന പേരില്‍ വില്‍പന നടത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞത് മാധ്യമങ്ങളുടെ പരസ്യക്കൊതിമൂലമാണ്. വ്യാജനും തട്ടിപ്പുമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പരസ്യങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്കൊരുത്തരവാദിത്തവുമില്ലെന്ന് വാദിച്ച്, എല്ലാ തരം പരസ്യങ്ങളും വിവേചനരഹിതമായി പ്രസിദ്ധീകരിക്കുന്ന പതനത്തിലാണ് നമ്മുടെ അച്ചടി-ദൃശ്യമാധ്യമങ്ങള്‍. ഹനുമാന്റെ മോതിരവും കുട്ടിച്ചാത്തന്‍ സേവയും നിക്ഷേപത്തട്ടിപ്പുകളും ഉത്തേജക മരുന്നുകളുമൊക്കെ ജനപ്രീതി നേടുന്നത് മറ്റൊന്നും കൊണ്ടല്ല. മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാന്‍ പരസ്യങ്ങള്‍ കൂടിയേ തീരൂ എന്നത് ശരി. നിര്‍മാണച്ചെലവ് വിറ്റുവരവിലൂടെ മാത്രംനേരിടാനാവാത്ത ഉല്‍പന്നങ്ങളാണ് മാധ്യമങ്ങള്‍. എന്നാലും, ജീവനുമായി അഭേദ്യബന്ധമുള്ളതും ആരോഗ്യത്തെ പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുന്നതുമായ വസ്തുക്കളുടെ പരസ്യങ്ങള്‍ സ്വീകരിക്കുമ്പോഴെങ്കിലും സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്താന്‍ മാധ്യമങ്ങള്‍ സന്നദ്ധരായേ പറ്റൂ. അതിനവയെ നിയമംമൂലം നിര്‍ബന്ധിക്കാന്‍ സര്‍ക്കാറിനും കഴിയണം. ഇപ്പോള്‍ വിലക്കുവീണ മുസ്‌ലിപവര്‍ എക്‌സ്ട്രായുടെ വിശ്വാസ്യതയെപ്പറ്റി  ന്യായമായ സംശയമുയര്‍ന്നപ്പോള്‍തന്നെ അതിന്റെ പരസ്യം വേണ്ടെന്നുവെച്ച 'മാധ്യമം' തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളുടെ ഫലമായാണ് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചത്. സദുദ്ദേശ്യപൂര്‍വം നടത്തിയ ഈ യത്‌നം സഫലമായതില്‍ ഞങ്ങള്‍ക്കുള്ള ചാരിതാര്‍ഥ്യം സീമാതീതമാണ്. പക്ഷേ, എയ്ഡ്‌സ് മരുന്നു കമ്പനിയുടെ ചുവടുപിടിച്ച് ഇനി മുസ്‌ലിപവര്‍ എക്‌സ്ട്രാ ഉല്‍പാദകരും അയല്‍നാട്ടില്‍ അഭയം തേടാന്‍ എല്ലാ സാധ്യതയുമുണ്ട്. സര്‍ക്കാര്‍ ജാഗ്രത പാലിക്കണം.



നിരോധിച്ചിട്ടും മുസ്‌ലിപവര്‍ എക്‌സ്ട്ര സുലഭം

0 comments
Published on Thu, 04/21/2011
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നിയമംമൂലം ഉല്‍പാദനവും വിപണനവും നിരോധിച്ച മുസ്‌ലിപവര്‍ എക്‌സ്ട്ര ഗുളികകള്‍ ചില ജില്ലകളില്‍ വിപണിയില്‍ സുലഭം. ലൈംഗിക ഉത്തേജക മരുന്നെന്ന പേരില്‍ വിറ്റഴിക്കുന്ന മുസ്‌ലി പവര്‍ എക്‌സ്ട്ര കാസര്‍കോട്, മലപ്പുറം, കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലെ ചില മരുന്നു കടകളില്‍ യഥേഷ്ടം ലഭ്യമാണ്. ഗുളിക പാക്കറ്റുകള്‍ പിടിച്ചെടുക്കാന്‍ സംസ്ഥാന ആയുര്‍വേദ കണ്‍ട്രോളര്‍ ഡോ. എന്‍. വിമല സംസ്ഥാനത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ ഒന്നിന്റെ  ഗസറ്റ് വിജ്ഞാപനത്തിലൂടെ നിരോധം പ്രാബല്യത്തില്‍ വന്നതിനാല്‍ മുസ്‌ലി പവര്‍ എക്‌സ്ട്ര സ്‌റ്റോക്ക് ചെയ്യുകയോ വില്‍ക്കുകയോ പാടില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌റ്റോക്കിസ്റ്റുകളോടും ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാറിന്റെ നിരോധം ഹൈേകാടതി സ്‌റ്റേ ചെയ്തിട്ടുണ്ടെന്ന് പ്രചരിപ്പിച്ചാണ് നിര്‍മാതാക്കള്‍ മരുന്നു ഷാപ്പുടമകളെ സ്വാധീനിച്ചത്. സര്‍ക്കാര്‍ നിരോധത്തിനെതിരെ നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ എം.ഡി കെ.സി. അബ്രഹാം ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. രണ്ടു തവണ നീട്ടിവെച്ച ഹരജി ഏപ്രില്‍ 12നാണ് ഹൈേകാടതി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. അന്ന് വൈകിട്ട് അഞ്ചിന് തൊട്ടു മുമ്പാണ് ഏറ്റവും അവസാനത്തെ കേസായി ഹരജി പരിഗണിച്ചതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വൃത്തങ്ങള്‍ പറയുന്നു.
മധ്യ വേനലവധി കഴിഞ്ഞ് കോടതി തുറക്കുന്ന ദിവസത്തേക്ക് മാറ്റിയ ഈ കേസില്‍ ഇടക്കാല ഉത്തരവ് അന്നുവരെ നീട്ടിയതായാണ് ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമോഹന്റെ ഉത്തരവിലുള്ളതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വൃത്തങ്ങള്‍ പറഞ്ഞു. ഈ ഉത്തരവ് വളച്ചൊടിച്ച് മധ്യ വേനലവധി കഴിഞ്ഞ് കോടതി തുറക്കുന്ന മേയ് 23 വരെ സര്‍ക്കാര്‍ നിരോധത്തിന് സ്‌റ്റേ ലഭിച്ചതായാണ് ഗുളിക നിര്‍മാതാക്കളുടെ പ്രചാരണമെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നിരോധം ഗസറ്റില്‍ പരസ്യപ്പെടുത്തുന്നതോടെ നിയമസാധുത വന്നതായും ഹൈേകാടതി ഉത്തരവ് പ്രകാരം ഹരജി പരിഗണിക്കുന്നതുവരെ തല്‍സ്ഥിതി തുടരാമെന്നുമാണ് ഹൈേകാടതി വിധിയുടെ അര്‍ഥമെന്നും നിയമ വകുപ്പ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു നിയമോപദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ചെയ്തതിനടക്കം കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ നാല് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എം.ഡി. കെ.സി. അബ്രഹാം രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നും മികച്ച വ്യവസായിക്കുള്ള അവാര്‍ഡ് ഏറ്റു വാങ്ങുന്ന ചിത്രം മുസ്‌ലിപവര്‍ എക്‌സ്ട്രയുടെ പരസ്യത്തോെടാപ്പം പ്രസിദ്ധീകരിച്ചതിന് രാഷ്ട്രപതിഭവന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധന നടപടികള്‍ കൈക്കൊണ്ടത്. ഈ സംഭവത്തില്‍, രാഷ്ട്രപതി ഭവന്റെ നിര്‍ദേശപ്രകാരം ദല്‍ഹിയിലെത്തിയ കെ.സി. അബ്രഹാം രാഷ്ട്രപതിക്ക് മുമ്പാകെ മാപ്പപേക്ഷ നടത്തിയിരുന്നു. ഇതിനു ശേഷവും പരസ്യത്തിലെ ചിത്രം പിന്‍വലിച്ചിട്ടില്ല. 



മുസ്‌ലി പവര്‍ ഉടമയുടെ ഡോക്ടര്‍ ബിരുദം വ്യാജമെന്ന് സര്‍വകലാശാല

0 comments


കൊച്ചി: മുസ്‌ലി പവര്‍ എക്‌സ്ട്രാ  നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ്  ഉടമ കെ.സി. അബ്രഹാം പേരിനൊപ്പം ചേര്‍ത്ത ഡോക്ടര്‍ ബിരുദം വ്യാജം.അമേരിക്കയിലെ റോക്ക വില്‍  കേന്ദ്രമായ   യൂനിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ്  യൂനിവേഴ്‌സിറ്റി കോളജ് അധികൃതരാണ് ബിരുദം വ്യാജമാണെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം കെ.സി. അബ്രഹാം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതേ സര്‍വകലാശാല നല്‍കിയതെന്ന പേരില്‍ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ  പകര്‍പ്പ് വിതരണം ചെയ്തിരുന്നു. ഇതിന്റെ സാധുതയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്   കോളജ് അധികൃതരുമായി  ബന്ധപ്പെട്ട് 'മാധ്യമം' നടത്തിയ അന്വേഷണത്തിലാണ് വസ്തുത വെളിപ്പെട്ടത്. പ്രസിദ്ധമായ ഈ സര്‍വകലാശാലയുടെ പേരില്‍ സര്‍ട്ടിഫിക്കറ്റ്  കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ്  വ്യക്തമായിട്ടുള്ളത്.
യു.എം.യു.സി  എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഈ സര്‍വകലാശാലയില്‍ നിന്ന്   മാനേജ്‌മെന്റ്  ഇന്‍ വാല്യൂ അഡിഷന്‍  ഓഫ് ട്രെഡീഷനല്‍   ഹെര്‍ബ്‌സ്  വിഷയത്തില്‍ ഉന്നത ബിരുദം ലഭിച്ചെന്നാണ് കെ.സി. അബ്രഹാമിന്റെ അവകാശവാദം. ഇങ്ങനെയൊരു വിഷയത്തില്‍  ബിരുദമോ ഡോക്ടര്‍ വിശേഷണമോ നല്‍കുന്നില്ലെന്നും മേല്‍പ്പറഞ്ഞ വ്യക്തി വിദ്യാര്‍ഥിയായി പരീക്ഷ എഴുതിയിട്ടില്ലെന്നും  സര്‍വകലാശാലയുടെ പബ്ലിക് റിലേഷന്‍ ഡയറക്ടര്‍  ക്രിസ്റ്റഫര്‍ വി. കസാനോ  വ്യക്തമാക്കി. യു.എം.യു.സി.8101982  03  06 എം.ഡി എന്ന  നമ്പറില്‍ ഓണ്‍ലൈന്‍ വഴി ഡോക്ടറല്‍ കൗണ്‍സിലും സെനറ്റും  ചേര്‍ന്ന് നടത്തിയ പരീക്ഷയില്‍ അന്താരാഷ്ട്ര  വിദ്യാര്‍ഥി ആയ കുന്നത്തുചാക്കോ അബ്രഹാമിന് ഈ ബിരുദം ലഭിച്ചെന്നാണ് രേഖയില്‍ കാണിച്ചിരിക്കുന്നത്.2006  മേയ് 22നാണ് ഡോക്ടറേറ്റ് നല്‍കിയതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഡോക്ടര്‍  കെ.സി.എബ്രഹാം  എന്ന പേരിനൊപ്പം  എം.ഡി  എന്നുകൂടി എഴുതി ചേര്‍ത്താണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. സ്ഥാപനത്തിന്റെ മാനേജിങ്  ഡയറക്ടര്‍  എന്നതിന്റെ  ചുരുക്കമാണ് എം.ഡി എന്നത്. എന്നാല്‍,ഇത്  ഡോക്ടര്‍ ഓഫ് മെഡിസിന്‍ എന്നതിന്റെ  ചുരുക്ക രൂപമെന്ന നിലയില്‍ പൊതുജനത്തെ വഞ്ചിക്കുന്നതാണെന്ന്   നേരത്തേ തന്നെ സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു .



മുസ്‌ലി പവര്‍: ആന്ധ്രയിലെ പരിശോധനയില്‍ വ്യാജന്‍; കേരളത്തില്‍ സംശുദ്ധം

0 comments


കൊച്ചി: അന്യസംസ്ഥാന സര്‍ക്കാറിന്റെ ലബോറട്ടറിയില്‍ വ്യാജനെന്ന് തെളിഞ്ഞ മുസ്‌ലി പവര്‍ എക്‌സ്ട്ര കേരള സര്‍ക്കാര്‍ ലാബിലെ പരിശോധനയില്‍ സംശുദ്ധമെന്ന് അത്യദ്ഭുത റിപ്പോര്‍ട്ട്! കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറിയിലാണ് ഈ അദ്ഭുതം. സംസ്ഥാന സര്‍ക്കാറിന്റെ നിരോധ ഉത്തരവ് മറികടക്കാന്‍ പതിനെട്ടടവും പയറ്റുന്ന കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ഈ സാക്ഷ്യപത്രം ഉപയോഗിച്ച് ഹൈകോടതിയില്‍നിന്ന് അനുകൂലവിധി നേടാനുള്ള ശ്രമത്തിലാണ്.
ആയുര്‍വേദമെന്ന് അവകാശപ്പെടുന്ന ഈ മരുന്ന് തികച്ചും കൃത്രിമമാണെന്നും ഉപയോഗിക്കരുതെന്നും ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് വര്‍ഷങ്ങള്‍ക്കുമുമ്പേ പൊതുജനത്തിന് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഹൈദരാബാദിലെ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറിയില്‍ നടന്ന പരിശോധനയില്‍ അലോപ്പതി ഉത്തേജകമരുന്നുകള്‍ പൊടിച്ചുചേര്‍ത്തെന്ന റിപ്പോര്‍ട്ട് അസി. ഡയറക്ടര്‍ എസ്. വിജയകുമാറാണ് അന്ന് പുറത്തുവിട്ടത്.
ഇക്കാര്യം പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലടക്കം വന്നിരുന്നു. ഇതിനുശേഷമാണ് മരുന്നില്‍ താഡാലഫില്‍ എന്ന ഉത്തേജകം അമിത അളവില്‍ പൊടിച്ചുചേര്‍ത്തെന്ന് ദല്‍ഹിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് യൂനിവേഴ്‌സിറ്റി ലാബിലെ പരിശോധനയില്‍ വെളിവായത്. സിനാഫില്‍ സിട്രേറ്റ് ഉണ്ടെന്നാണ് ആന്ധ്ര സര്‍ക്കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന്, നിയമം ലംഘിച്ച് പരസ്യങ്ങള്‍ നല്‍കിയതിനെതിരെ കര്‍ശന നടപടി സ്വീകരിച്ച് ആന്ധ്ര സര്‍ക്കാര്‍ മരുന്നുകള്‍ കണ്ടുകെട്ടുകയും ചെയ്തു.
സര്‍ക്കാറില്‍ സമര്‍പ്പിച്ച നിശ്ചിത മരുന്നുകൂട്ട് പട്ടികയില്‍ അസാധാരണ വ്യതിയാനം നടത്തിയതിനെത്തുടര്‍ന്ന് കേരള ഡ്രഗ് സ് കണ്‍ട്രോള്‍ വകുപ്പും ഏഴരക്കോടിയുടെ മരുന്ന് പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തില്‍ മൂവാറ്റുപുഴ കോടതിയില്‍ കേസ് നിലവിലുണ്ട്. എന്നിട്ടും സിനാഫില്‍ സിട്രേറ്റ്, താഡാലഫില്‍ എന്നിവ ഇല്ലെന്നും മികച്ച മരുന്നാണിതെന്നുമാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ എറണാകുളം റീജനല്‍ ഡ്രഗ് സ് ഇന്‍സ്‌പെക്ടര്‍ വക സാക്ഷ്യപ്പെടുത്തല്‍. മുമ്പും കഴിഞ്ഞ ദിവസവും ഈ രേഖ പ്രദര്‍ശിപ്പിച്ചാണ് താഡാലഫില്‍ ഇല്ലെന്ന അവകാശവാദവുമായി കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ രംഗത്തിറങ്ങിയത്.
കുട്ടികളുണ്ടാകുമെന്നും വൃദ്ധര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാമെന്നും എച്ച്.ഐ.വി ബാധിതര്‍ക്ക് പ്രതിരോധശേഷി വര്‍ധിക്കുമെന്നുമുള്ള വ്യാജ പ്രസ്താവനകളുമായി പരസ്യങ്ങള്‍ നിരത്തിയതാണ് മുസ്‌ലി പവറിന് വിനയായത്. ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കണമെങ്കില്‍ മരുന്ന് മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്ന് അംഗീകൃത കേന്ദ്രങ്ങള്‍ വഴി ക്ലിനിക്കല്‍ ട്രയല്‍ എന്ന അതിസങ്കീര്‍ണ പരിശോധനകളിലൂടെ തെളിയിക്കണം.



മുസ്‌ലിപവര്‍ എക്‌സ്ട്രാ - ആര്‍ജവം ആവേശകരം

0 comments

Published on Sat, 04/09/2011 

മാധ്യമത്തില്‍ സ്ഥിരമായി മുസ്‌ലിപവറിന്റെ പരസ്യം വരാറുണ്ടായിരുന്നു. പിന്നീട് ഇതിനെതിരെ ഒരു വാര്‍ത്ത മാധ്യമത്തില്‍തന്നെ വന്നു. ശേഷം പരസ്യം അപ്രത്യക്ഷമായി.
എന്നാല്‍, മറ്റു പത്രങ്ങളിലും ചാനലുകളിലും ഇതിന്റെ പരസ്യം വന്നുകൊണ്ടിരുന്നു. ഇപ്പോള്‍ ഇതാ മുസ്‌ലിപവര്‍ എക്‌സ്ട്രാ നിരോധിച്ചിരിക്കുന്നു. പരസ്യത്തില്‍ കിട്ടുന്ന ലാഭം നോക്കാതെ ആര്‍ജവ നിലപാടെടുത്ത മാധ്യമത്തിനും നോട്ടുകെട്ടുകളില്‍ കണ്ണ് മഞ്ഞളിക്കാതെ നിരോധന ഉത്തരവ് പുറപ്പെടുവിച്ച അധികാരികള്‍ക്കും ഭാവുകങ്ങള്‍.
സാബിക്ക്, സൗദി

മുസ്ലീ പവര്‍ എക്സ്ട്ര; തീരെ ചെറുതായി പോയ നിരോധനവാര്‍ത്ത

1 comments

തിരു: ലൈംഗീക ഉത്തേജകമരുന്ന് എന്ന പേരില്‍ വിറ്റഴിക്കുന്ന മുസ്ലീ പവര്‍ എക്സ്ട്രനിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. വന്‍ വാര്‍ത്ത ആവേണ്ട സംഭവമാണ് മുസ്ലീ പവര്‍ എക്സ്ട്രയുടെ നിരോധനം. നാളുകള്‍ക്ക് മുമ്പ് മുസ്ലീ പവര്‍ എക്സ്ട്രയെന്ന ആയുര്‍വ്വേദ ഉത്തേജകമരുന്നില്‍അലോപ്പതി മരുന്നിന്റെ അംശമുണ്ടെന്ന് ഡല്‍‌ഹിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തിയിരുന്നു.

2010 ഒക്ടോബര്‍ മാസത്തില്‍ വന്ന ഈ വാര്‍ത്ത കേരളത്തിലെ ഒരു പത്രത്തിലും ദൃശ്യമാധ്യമത്തിലും കാര്യമായ വാര്‍ത്ത ആകാതെ പോയി. വെള്ളൂരിലെ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പുറത്തിറക്കുന്ന മുസ്ലീ പവര്‍ എക്സ്ട്രയുടെ കോടികളുടെ പരസ്യമാണ് ഓരോവര്‍ഷവും വിവിധ പത്ര- ദൃശ്യമാദ്ധ്യമങ്ങള്‍ക്കു ലഭിക്കുന്നത്. അതുതന്നെയായിരുന്നു അവര്‍ക്കെതിരെ വാര്‍ത്ത ചെയ്യാതിരിക്കാനുള്ള കാരണവും.
ലൈംഗിക ഉത്തേജനം ഉണ്ടാകാന്‍ ഉപയോഗിക്കുന്ന അലോപ്പതി മരുന്നായ തഡാലഫില്‍ ആണ് മുസ്ലി പവര്‍ എക്സ്ട്രയില്‍ ഉപയോഗിക്കുന്നതെന്നാണ് ഡല്‍ഹിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തിയത്. മുസ്ലി പവര്‍ എക്സ്ട്ര ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ കമ്പനികളുടെ അഞ്ച് ഉത്തേജകമരുന്നുകളില്‍ മായം കലര്‍ന്നിട്ടുണ്ടെന്നും അതെല്ലാം നിരോധിക്കണമെന്നും അതാത് സര്‍ക്കാരിനോട് ഇന്‍സ്റ്റിട്ട്യൂട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വൈകിയാണെങ്കിലും കേരള സര്‍ക്കാര്‍ മുസ്ലി പവര്‍ നിരോധിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ മുസ്ലി പവര്‍ എക്സ്ട്ര നിരോധിച്ച വാര്‍ത്ത വന്നപ്പോള്‍ ഒരു കോളത്തില്‍, ആ മരുന്നിന്റെയത്ര വലുപ്പംപോലുമില്ലാത്ത ഒരു കോളത്തിലാണ് വാര്‍ത്ത വന്നത്. മാതൃഭൂമിയും മനോരമയും ഇക്കാര്യത്തില്‍ ഐക്യം കാണിച്ചു. വഞ്ചിതരാകുന്ന മുഴുവന്‍ മലയാളിയും മറുനാട്ടുകാരും കാണത്തക്കതരത്തില്‍ വലിയ പ്രാധാന്യത്തോടെതന്നെയായിരുന്നു ആ വാര്‍ത്ത കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ അതൊന്നുമില്ലാതെ ഒറ്റക്കോളത്തില്‍ വാര്‍ത്തയൊതുക്കാന്‍ മാദ്ധ്യമങ്ങള്‍ മത്സരിച്ചു. ഇപ്പോള്‍ മരുന്നിന്റെ ഉത്പാദനവും വിതരണവും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഇറക്കുന്ന ഗൗരവതരമായ ഒരു ഉത്തരവ് അതേഗൗരവത്തോടെ കൊടുക്കാനുള്ള ആര്‍ജവമൊന്നും മാദ്ധ്യമങ്ങള്‍ കാണിച്ചില്ലെന്നത് ഖേദകരമാണെന്ന് പറയാതെ വയ്യ

Ayurveda products sold in India mixed with sildenafil or tadalafil- -DIPS&R findings-Pharmabiz.com

0 comments

DIPS&R finds 5 Ayurveda products sold in India mixed with sildenafil or tadalafil


Officials in the Delhi Institute of Pharmaceutical Sciences & Research (DIPS&R) have confirmed that five ayurvedic formulations currently marketed in the country by various manufacturing companies are adulterated and mixed with sildenafil or tadalafil (phosphodiesterase) including Musli Power Xtra of Kerala. These five formulations, now available in the market, are combinations of allopathic and ayurvedic contents.

This was disclosed to Pharmabiz by the officials of DIPS&R in an email interview. According to sources, the institute has conducted investigations on 15 marketed preparations and of these, five were found to contain either sildenafil or tadalafil.

The products are ‘Supersonic’, manufactured by Renovison Exports Pvt. Ltd Federal, A&K Road, Patna , ‘Titanic K2’, manufactured by Sun Laboratories (P) Ltd. ORAI, UP, ‘Sikander e Azam’ , a product of Hashmi Unani Pharmacy, Amroha, UP, ‘2 Much Gold’ , manufactured by Prince Pharma, Village David, Ludhiana, and ‘Musli Power Extra’, of Kunnath Pharmaceuticals, Moovattupuzha, Kerala.

Sources from the government institute said they have collected the samples of the drugs from the local chemists in Delhi and they have the bills for the same for records. Their tests lasted for six months to find out the real contents.

“Earlier we wrote an official letter to the DCGI regarding the adulteration and in response to that, DCGI gave order to state drug controllers to take action on the same. We officially received letters from state drug testing laboratories where they have demanded the standards for testing of these products and in fact asked for the method of analysis employed in our laboratory. We received such letter from Rajasthan state drug testing laboratory”, an official in the institute said.

When asked what kinds of ingredients their tests targeted and how many of them proved positive, the official replied that they had targeted sildenafil and tadalafil.” We investigated 15 marketed preparations and of these, five were found to contain one of the mentioned drugs”.

They said the method used for conducting the analysis test of the formulations are various types including the latest one by using HPTLC, HPLC and LC-MS instruments.

In the quantitative test using the above instruments it was found that all the five products were contained the ingredients of phosphodiesterase (sildenafil or tadlafil) with different quantities in mg per tablet or capsule.

In the drug ‘Supersonic’ (batch NO- 14) the sildenafil presence per tablet/capsule was ‘119.00 mg. In ‘Titanic K2’, (Batch No—27), it was 71.00 mg per tablet/capsule. Where as, in ‘Sikander e Azam’, (Batch No—2), the presence of sildenafil per tablet/capsule was 76.00 mg.

The same content was also found in the drug, ‘2 Much Gold’,( Batch No—152), and the quantity was 2.01 mg per tablet/capsule. In ‘Musli Power Extra’, (Batch No--MP/058/09 ) the ingredient found was tadalfil and the amount present per capsule was 32.00 mg.

The officials said herbal medicines rarely have a quick onset of action and it is often seen that they produce mild to moderate action. Furthermore they elicit their response on prolonged dosing. The manufacturers of these companies were claiming to cure the problem of erectile dysfunction with single dose. This was contrary to the popular belief about the herbal drugs and that is what prompted them to carry out research to find out the truth behind their claims.

DIPS&R has sent the reports to the DCGI and copies were sent to the CDSCO offices and also to the health ministries of central government and Delhi government. It has advised the concerned authorities to conduct strict pharmacovigilance of these herbal products and they should be prohibited from marketing openly to public.

As per the Drugs & Magic Remedies Act “any such product used for the cure of sexual dysfunction cannot be advertised”. But manufacturers of these products are advertising on a large scale.