മുസ്ലീ പവര്‍ എക്സ്ട്ര; തീരെ ചെറുതായി പോയ നിരോധനവാര്‍ത്ത


തിരു: ലൈംഗീക ഉത്തേജകമരുന്ന് എന്ന പേരില്‍ വിറ്റഴിക്കുന്ന മുസ്ലീ പവര്‍ എക്സ്ട്രനിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. വന്‍ വാര്‍ത്ത ആവേണ്ട സംഭവമാണ് മുസ്ലീ പവര്‍ എക്സ്ട്രയുടെ നിരോധനം. നാളുകള്‍ക്ക് മുമ്പ് മുസ്ലീ പവര്‍ എക്സ്ട്രയെന്ന ആയുര്‍വ്വേദ ഉത്തേജകമരുന്നില്‍അലോപ്പതി മരുന്നിന്റെ അംശമുണ്ടെന്ന് ഡല്‍‌ഹിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തിയിരുന്നു.

2010 ഒക്ടോബര്‍ മാസത്തില്‍ വന്ന ഈ വാര്‍ത്ത കേരളത്തിലെ ഒരു പത്രത്തിലും ദൃശ്യമാധ്യമത്തിലും കാര്യമായ വാര്‍ത്ത ആകാതെ പോയി. വെള്ളൂരിലെ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പുറത്തിറക്കുന്ന മുസ്ലീ പവര്‍ എക്സ്ട്രയുടെ കോടികളുടെ പരസ്യമാണ് ഓരോവര്‍ഷവും വിവിധ പത്ര- ദൃശ്യമാദ്ധ്യമങ്ങള്‍ക്കു ലഭിക്കുന്നത്. അതുതന്നെയായിരുന്നു അവര്‍ക്കെതിരെ വാര്‍ത്ത ചെയ്യാതിരിക്കാനുള്ള കാരണവും.
ലൈംഗിക ഉത്തേജനം ഉണ്ടാകാന്‍ ഉപയോഗിക്കുന്ന അലോപ്പതി മരുന്നായ തഡാലഫില്‍ ആണ് മുസ്ലി പവര്‍ എക്സ്ട്രയില്‍ ഉപയോഗിക്കുന്നതെന്നാണ് ഡല്‍ഹിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തിയത്. മുസ്ലി പവര്‍ എക്സ്ട്ര ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ കമ്പനികളുടെ അഞ്ച് ഉത്തേജകമരുന്നുകളില്‍ മായം കലര്‍ന്നിട്ടുണ്ടെന്നും അതെല്ലാം നിരോധിക്കണമെന്നും അതാത് സര്‍ക്കാരിനോട് ഇന്‍സ്റ്റിട്ട്യൂട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വൈകിയാണെങ്കിലും കേരള സര്‍ക്കാര്‍ മുസ്ലി പവര്‍ നിരോധിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ മുസ്ലി പവര്‍ എക്സ്ട്ര നിരോധിച്ച വാര്‍ത്ത വന്നപ്പോള്‍ ഒരു കോളത്തില്‍, ആ മരുന്നിന്റെയത്ര വലുപ്പംപോലുമില്ലാത്ത ഒരു കോളത്തിലാണ് വാര്‍ത്ത വന്നത്. മാതൃഭൂമിയും മനോരമയും ഇക്കാര്യത്തില്‍ ഐക്യം കാണിച്ചു. വഞ്ചിതരാകുന്ന മുഴുവന്‍ മലയാളിയും മറുനാട്ടുകാരും കാണത്തക്കതരത്തില്‍ വലിയ പ്രാധാന്യത്തോടെതന്നെയായിരുന്നു ആ വാര്‍ത്ത കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ അതൊന്നുമില്ലാതെ ഒറ്റക്കോളത്തില്‍ വാര്‍ത്തയൊതുക്കാന്‍ മാദ്ധ്യമങ്ങള്‍ മത്സരിച്ചു. ഇപ്പോള്‍ മരുന്നിന്റെ ഉത്പാദനവും വിതരണവും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഇറക്കുന്ന ഗൗരവതരമായ ഒരു ഉത്തരവ് അതേഗൗരവത്തോടെ കൊടുക്കാനുള്ള ആര്‍ജവമൊന്നും മാദ്ധ്യമങ്ങള്‍ കാണിച്ചില്ലെന്നത് ഖേദകരമാണെന്ന് പറയാതെ വയ്യ

1 comments:

farikaoatis said...

Best slots games to play for real money - DrmCD
Looking for the best slots games to play online for real money? The game itself is pretty straightforward 안동 출장안마 and 김포 출장안마 offers 강릉 출장샵 free 오산 출장샵 spins and 경산 출장안마 free spins.

Post a Comment