Submitted by admin on Mon, 06/27/2011 - 23:35
കൊച്ചി: സര്‍ക്കാര്‍ ഉത്തരവും നിയമങ്ങളും നിരോധവും മറികടന്ന് ദൃശ്യ-ശ്രാവ്യ- പത്ര-ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ വ്യാപക പരസ്യം നല്‍കിയ വിവാദ ലൈംഗികോത്തേജന മരുന്ന് മുസ്‌ലി പവര്‍ എക്‌സ്ട്ര ഉടമകള്‍ക്ക് തിരിച്ചടി.രാജ്യത്തൊട്ടാകെ ഫ്‌ളക്‌സും ഹോര്‍ഡിങ്ങുകളും അടക്കം സകലവിധ പരസ്യങ്ങളും ചൊവ്വാഴ്ച മുതല്‍ നിരോധിച്ച് ഹൈകോടതി ഉത്തരവിട്ടു. ഇതനുസരിച്ച് പരസ്യങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കണം.ഫ്‌ളക്‌സ്,ഹോര്‍ഡിങ്ങുകള്‍ എന്നിവ മൂന്നാഴ്ച കൊണ്ട് എടുത്തുമാറ്റണമെന്നും ഉത്തരവില്‍ പറയുന്നു.
നിലവിലെ നിരോധ ഉത്തരവും കാരണം കാണിക്കല്‍ നോട്ടീസും റദ്ദ് ചെയ്ത കോടതി പുതിയ നിരോധ ഉത്തരവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി. കേസില്‍ കക്ഷി ചേര്‍ന്ന പി.യു.സി.എല്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കാന്‍ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഗാസിയാബാദിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയില്‍ മരുന്നിന്റെ സാമ്പിള്‍ അയച്ച് പരിശോധന നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നു. ഹൈകോടതി നിര്‍ദേശം മറികടന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം മാധ്യമങ്ങളില്‍ പരസ്യം നല്‍കിയ മരുന്ന് കമ്പനിക്കെതിരെ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ നിയമ നടപടി തുടങ്ങിയിരുന്നു.
പരസ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് 'മാധ്യമം' നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.പല പരാതികളുണ്ടായിട്ടും നടപടിയെടുക്കാന്‍ തയാറാകാതിരുന്ന സര്‍ക്കാര്‍ വാര്‍ത്തയെത്തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് നിരോധിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.ഉല്‍പ്പാദനം,വിപണനം,പരസ്യം എന്നിവ നിരോധിക്കാന്‍ സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനമിറക്കി.
ഉടമ നല്‍കിയ ഹരജിയില്‍ ഈ നടപടി ഹൈകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. കോടതിയുടെ വേനലവധി കഴിയുന്നതുവരെ തല്‍സ്ഥിതി തുടരണമെന്നാണ് ഉത്തരവ് വന്നതെങ്കിലും അനുകൂല വിധി ലഭിച്ചെന്നാണ് ഉടമ പ്രചരിപ്പിച്ചത്. എന്നാല്‍, ഇങ്ങനെ പരസ്യം ചെയ്യുന്നത് കോടതിയലക്ഷ്യമായതിനാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളര്‍ ഡോ.എന്‍. വിമല 'മാധ്യമ'ത്തോട് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിറകെയാണ് തിങ്കളാഴ്ച ഹൈകോടതി ഉത്തരവ് വന്നത്. മുസ്‌ലി പവര്‍ എക്‌സ്ട്രയില്‍ തഡലാഫില്‍, സില്‍ഡിനാഫില്‍ സിട്രേറ്റ് തുടങ്ങിയ ഉത്തേജക മരുന്നുകള്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ 10 കോടി ഇനാം നല്‍കുമെന്ന് മാനേജിങ് ഡയറക്ടര്‍ കൂടിയായ കെ.സി. അബ്രഹാം ബുധനാഴ്ച പരസ്യം നല്‍കിയിരുന്നു. ഇവ മുസ്‌ലി പവറില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയ ആന്ധ്ര സര്‍ക്കാര്‍ കമ്പനിക്കെതിരെ വിജയവാഡ കോടതിയില്‍ നേരത്തേ തന്നെ കേസ് നടത്തുന്നുണ്ട്. 1954 ലെ ഡ്രഗ്‌സ് ആന്‍ഡ് റമഡീസ് (ഒബ്ജക്ഷനബ്ള്‍ അഡ്‌വെര്‍ടൈസ്‌മെന്റ്) നിയമപ്രകാരമാണ് കമ്പനിക്കെതിരെ ആന്ധ്ര സര്‍ക്കാര്‍ കേസെടുത്തത്. ഡ്രഗ്‌സ്-കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരവും കേസെടുക്കുന്നതിനുള്ള തയാറെടുപ്പിലാണ് ആന്ധ്രസര്‍ക്കാര്‍.
10 കോടി ഇനാം പരസ്യപ്രകാരം കേരള ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ ലൈസന്‍സ് 2007 ല്‍ ലഭിച്ചെന്ന് ഉടമ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഡ്രഗ് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല എന്നതാണ് വാസ്തവം. നൂറുശതമാനം സുരക്ഷിതമാണെന്ന് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സാക്ഷ്യപ്പെടുത്തിയെന്നും ഉടമ വാദിക്കുന്നു.മുസ്‌ലി പവര്‍ എക്‌സ്ട്ര നല്ലതെന്ന് സര്‍വകലാശാല സാക്ഷ്യപ്പെടുത്തിയെന്ന് നല്‍കിയ പരസ്യം ഏറെ വിവാദമായിരുന്നു. സെനറ്റ് നടത്തിയ അന്വേഷണത്തില്‍ സര്‍വകലാശാലയിലെ അധ്യാപകനില്‍ നിന്ന് സഫേദ് മുസ്‌ലിയെന്ന പച്ചമരുന്നിനെ കുറിച്ച് ഇംഗ്ലീഷിലുള്ള കുറിപ്പ് എഴുതി വാങ്ങുക മാത്രമാണ് ചെയ്തതെന്ന് തെളിഞ്ഞിരുന്നു.കേസ് നല്‍കുമെന്ന് സര്‍വകലാശാല മുന്നറിയിപ്പ് കൊടുത്തതോടെയാണ് കമ്പനി പ്രചാരണം പിന്‍വലിച്ചത്.
മുംബൈ കേന്ദ്രമായ പ്രമുഖ ഔഷധ പഠനകേന്ദ്രം തൈറോകെയര്‍ മരുന്നുകള്‍ സുരക്ഷിതമാണെന്ന് പറഞ്ഞതായി ഉടമ അവകാശപ്പെട്ടതും വ്യാജമാണെന്ന് സ്ഥാപന അധികൃതര്‍ നേരത്തേ 'മാധ്യമ'ത്തോട് വെളിപ്പെടുത്തിയിരുന്നു. കെ.സി. അബ്രഹാം ഡോക്ടറാണെന്ന രീതിയില്‍ അവകാശ വാദമുന്നയിച്ചതും നുണയാണെന്ന് 'മാധ്യമം' നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലയായ മേരി ലന്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയാണ് ഡോക്ടര്‍ ബിരുദം സമ്പാദിച്ചതെന്നാണ് കെ.സി. അബ്രഹാം അവകാശപ്പെട്ടിരുന്നത്.

0 comments:
Post a Comment