എന്തൊക്കെയായിരുന്നു, സ്പോര്‍ട്സ് കാറോടിക്കാന്‍, സൗന്ദര്യമല്‍സരം വിജയിക്കാന്‍, പിള്ളേരുണ്ടാകാന്‍ തുടങ്ങി എന്തിനും ഏതിനും ഒരു സമൂഹത്തിനു മുഴുവന്‍ കരുത്തു പകര്‍ന്നുകൊണ്ടിരുന്ന സാധനമായിരുന്നു- ഒടുവില്‍ മുസ്‍ലി പവര്‍ എക്‍ക്സ്ട്രായ്‍ക്കും നിരോധനമായി. വാങ്ങിച്ചുപയോഗിച്ചില്ലെങ്കിലും എപ്പോ വേണമെങ്കിലും വാങ്ങിക്കാവുന്ന പോലെ സാധനം മാര്‍ക്കറ്റിലുണ്ടല്ലോ എന്ന ചിന്ത തന്നെ വല്ലാത്തൊരുത്തേജനമായിരുന്നു, വല്ല ഉത്തേജനക്കുറവും ഉണ്ടായാല്‍ മുസ്‍ലി പവര്‍ എസ്‍ക്സ്ട്രാ ഉണ്ടല്ലോ എന്നതൊരു ധൈര്യമായിരുന്നു. പാവങ്ങള്‍ക്കിനി എന്താണൊരാശ്രയം ? പാവപ്പെട്ടവരുടെ വയാഗ്രയായിരുന്നു മുസ്‍ലി പവര്‍. പോയി, എല്ലാം പോയി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാര്‍ എന്തൊക്കെ ജനദ്രോഹനടപടികളെടുത്തിട്ടുണ്ടെങ്കിലും നമുക്ക് ക്ഷമിക്കാം. പക്ഷെ, ഇത് ഒരു ജനസമൂഹവും ഒരു സര്‍ക്കാരിനോടും ക്ഷമിക്കില്ലാത്തതാണ്. ജനങ്ങള്‍ക്ക് അല്‍പം എക്സ്‍ട്രാ പവറുണ്ടായിപ്പോയെന്നു വച്ച് സര്‍ക്കാരിനെന്തു നഷ്ടമാണ്. ഇത് അസൂയയാണ്, കുശുമ്പാണ്, ജനങ്ങളോടുള്ള രാഷ്ട്രീയപകപോക്കലാണ്. അതോ ഇനി കണ്ണൂര് ഒരു സഖാവിന്റെ പുറത്തു പറയാന്‍ പാടില്ലാത്ത പരാതിക്കു കാരണമായ കുറ്റകൃത്യത്തിനു കാരണമായത് ഈ ഉല്‍പന്നമാണോ ? ആകെ കണ്‍ക്ലൂഷനായല്ലോ !
നല്ല കാശിനു പരസ്യം കൊടുക്കുന്നതുകൊണ്ടായിരിക്കും കേരളത്തിലെ മാധ്യമങ്ങളിലൊന്നും സാധനം നിരോധിച്ചതിന്റെ വാര്‍ത്ത കണ്ണില്‍ പിടിക്കാവുന്ന വലിപ്പത്തിലില്ല. പാവങ്ങള്‍ വയറ്റിപ്പിഴപ്പിനുവേണ്ടി മുക്കിയതായിരിക്കും, പോട്ടെ. കണ്ട ചില വാര്‍ത്തകളിലാവട്ടെ, എന്തിനു നിരോധിച്ചെന്നോ എപ്പോ നിരോധിച്ചെന്നോ ഒന്നും പറയുന്നില്ല. ഒരര്‍ഥത്തില്‍ ഇവന്മാര് മണ്ടന്മാരാ, സാധനം നിരോധിച്ചെങ്കില്‍ പിന്നെ ഇനിയുണ്ടോ പരസ്യം കിട്ടാന്‍ പോകുന്നു ? എന്നാലും ആ പേടി ചിലപ്പോ മാറില്ലായിരിക്കും.
വെള്ളൂരിലെ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന മുസ്ലി പവര് എക്സ്ട്രാ എന്ന മരുന്നിന്റെ ഉത്പാദനവും വിപണനവും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു- എന്ന് പതിഞ്ഞ ശബ്ദത്തില്‍ ഒറ്റശ്വാസത്തിലൊരു വാര്‍ത്തയേ ഒരിടത്തുള്ളൂ. 2007 ജൂണ് 28 ലെ ഡ്രഗ് ലൈസന്സ് നമ്പര് 72/25ഡി/2007 പ്രകാരം ഉല്പ്പാദിപ്പിച്ച് വിതരണം നടത്തുന്ന മുസ്ലി പവര് എക്സ്ട്രാ എന്ന മരുന്നിന്റെ ഉല്പ്പാദനവും വിപണനവും 1940 ലെ ഡ്രഗ്സ് & കോസ്മെറ്റിക്സ് ആക്ടിന്റെ സെക്ഷന് 33 ഇ ഇ സി പ്രകാരം നിരോധിക്കുന്നതായി സര്ക്കാര് ശനിയാഴ്ചയാണ് ഉത്തരവിറക്കിയത്- എന്നു വേറൊരിടത്തു കണ്ടു. അപ്പോ സാധനം നിരോധിച്ചു എന്നതുറപ്പിക്കാം.
എന്തിനു നിരോധിച്ചു ? അതില്‍ പറഞ്ഞ അളവിലൊരു ഉത്തേജനം ഉണ്ടാകാത്തതോ ? അതോ ഉത്തേജനം കൂടിപ്പോയതോ ? അതോ മറ്റെന്തെങ്കിലുമാണോ ? 1940 ലെ ഡ്രഗ്സ് & കോസ്മെറ്റിക്സ് ആക്ടിന്റെ സെക്ഷന് 33 ഇ ഇ സി എന്താണെന്നു പരിശോധിക്കാം.
33EEC. Prohibition of manufacture and sale of certain Ayurvedic,
Siddha and Unani drugs.
Siddha and Unani drugs.
അപ്പോ അതു മനസ്സിലായി. എന്തിന് എന്നതാണ് അടുത്ത ചോദ്യം ? മേല്‍പ്പറഞ്ഞ ആക്ടിന്റെ മേല്‍പ്പറഞ്ഞ സെക്ഷന്‍ ഫുള്ളായിട്ട് കീഴ്‍പ്പെടുത്തുന്നു. ഇതില്‍ എന്തോ ഒരു കാരണമായിരിക്കും നിരോധനത്തിനു കാരണം.
33EEC. Prohibition of manufacture and sale of certain Ayurvedic, Siddha and Unani drug. From such date as the State Government may, by notification in the Official Gazette, specify in this behalf, no person, either by himself or by any other person on his behalf, shall—
(a) manufacture for sale or for distribution–
(i) any misbranded, adulterated or spurious Ayurvedic, Siddha or Unani drugs;
(ii) any patent or proprietary medicine, unless there is displayed in the
prescribed manner on the label or container thereof the true list of all the
ingredients contained in it; and
(iii) any Ayurvedic, Siddha or Unani drug in contravention of any of the
provisions of this Chapter or any rule made thereunder;
(b) sell, stock or exhibit or offer for sale or for distribution, any Ayurvedic, Siddha or Unani drug which has been manufactured in contravention of any of the provisions of this Act, or any rule made thereunder;
(c) manufacture for sale or for distribution, any Ayurvedic, Siddha or Unani drug, except under, and in accordance with the conditions of, a licence issued for such purpose under this Chapter by the prescribed authority;
Provided that nothing in this section apply to Vaidyas and Hakims who manufacture Ayurvedic, Siddha or Unani drug for the use of their own patients;
Provided further that nothing in this section shall apply to the manufacture, subject to the prescribed conditions, of small quantities of any Ayurvedic, Siddha or Unani drug for the purpose of examination, test or analysis.

എന്തായാലും പോകാനുള്ളത് പോയി. കയം എന്ന പടത്തില്‍ തെക്കോട്ടിരിന്നോണ്ട് വടക്കോട്ട് നോക്കുന്ന ശ്വേതയുടെ പടത്തില്‍ സാധനത്തിന്റെ പരസ്യം കൊടുത്ത് വിവാദമുണ്ടാക്കിയപ്പോഴേ ഞാന്‍ കരുതിയതാണ് ഇത് എന്തെങ്കിലുമൊക്കെയാവുമെന്ന്. ഇതുകൊണ്ട് മുസ്‍ലി പവര്‍ എക്സ്ട്രായുടെ കാലം കഴിഞ്ഞു എന്നൊന്നും ആരും കരുതേണ്ട. ഈ വകുപ്പ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വല്ലതുമൊക്കെ നിരോധിക്കാനുള്ളതാണ്. അതായത്, കേരളമൊഴികെയുള്ളിടത്ത് സംഗതി നിര്‍മിക്കാം വില്‍ക്കാം. ഇതൊക്കെ മുന്‍കൂട്ടി കണ്ടിട്ടാവും കേരളത്തിനു പുറത്ത് ഉല്‍പന്നത്തിനു നല്ല മാര്‍ക്കറ്റാണ്. പരസ്യങ്ങള്‍ പോലും കൂടുതലും തമിഴിലും തെലുങ്കിലും അറബികിലുമൊക്കെയാണ്. നമുക്ക് ഉത്തേജനത്തിന് ഈ പരസ്യങ്ങളെങ്കിലും അവശേഷിക്കുന്നുണ്ടല്ലോ എന്നാശ്വസിക്കാം.
0 comments:
Post a Comment