വിലക്കപ്പെട്ട മുസ്‌ലിപവറും മാധ്യമ ധാര്‍മികതയും

0 comments


സംവത്സരങ്ങള്‍ നീളുന്ന ഒരു പ്രക്രിയയാണ് യഥാര്‍ഥത്തില്‍ ശാസ്ത്രീയമായ മരുന്നുല്‍പാദനം. ഒട്ടേറെ ഗവേഷണങ്ങള്‍ക്കുശേഷം രൂപപ്പെടുന്ന ഔഷധം ആദ്യം മൃഗങ്ങളില്‍ പരീക്ഷിക്കുന്നു. അത് വിജയകരമാണെന്നു കണ്ടാല്‍ മനുഷ്യരായ രോഗികളിലും മതിയായ മുന്‍കരുതലോടെ പരീക്ഷണത്തിന് വിധേയമാക്കുന്നു. അതും വിജയിച്ചു എന്ന് ബോധ്യമായാലാണ് വാണിജ്യപരമായ ഉല്‍പാദനത്തിലൂടെ വിപണിയിലെത്തുന്നത്. എന്നിട്ടുപോലും, ഉദ്ദിഷ്ട നിലവാരം പുലര്‍ത്തുന്നില്ലെന്നോ മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നുവെന്നോ കണ്ടെത്തിയാല്‍ നിരോധിക്കപ്പെടുന്ന മരുന്നുകളും നിരവധിയാണ്. മരുന്നുകളുടെ വിലകൂടാന്‍ ഒരു കാരണം ചെലവേറിയ ഈ ഗവേഷണ പ്രക്രിയ കൂടിയാണ്. ഇതൊന്നും ബാധകമല്ലാത്ത ഒരു മേഖലയാണ് ആയുര്‍വേദ ഔഷധ വിപണി. ഉത്തരവാദപ്പെട്ട ഒരു വൈദ്യരുടെ കുറിപ്പടിപോലും കൂടാതെ ആയുര്‍വേദ ഫാര്‍മസികളിലൂടെ വിറ്റഴിക്കപ്പെടുന്നവയാണ് പല മരുന്നുകളും. അവയുടെ ഗുണനിലവാരമോ ഫലപ്രാപ്തിയോ ഒന്നും ആരും ഒരു ലബോറട്ടറിയിലും പരിശോധിക്കാറില്ല. ആയുര്‍വേദ മരുന്നുകളെന്ന ലേബലില്‍ വിപണിയിലെത്തുന്ന പലതിലും അലോപ്പതി മരുന്നുകളുടെ ചേരുവകളും മാരക രാസപദാര്‍ഥങ്ങളുടെ സാന്നിധ്യവും സമൃദ്ധമായി കാണപ്പെടുന്നുണ്ട്. അലോപ്പതി മരുന്നുകളില്‍ത്തന്നെ വ്യാജന്‍ സുലഭമാണെന്നത് മറ്റൊരു വസ്തുതയാണ്. കേരളത്തിലെ ഔഷധ വിപണിയില്‍ വിറ്റഴിയുന്നവയില്‍ മൂന്നിലൊന്നും വ്യാജനോ നിലവാരം തീരെയില്ലാത്തതോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും വേണ്ടത്ര സംവിധാനങ്ങളുള്ള അലോപ്പതിയുടെ സ്ഥിതി ഇതാണെങ്കില്‍ തീര്‍ത്തും അനാഥമായ ആയുര്‍വേദത്തിന്റെ കഥയെന്തു പറയാന്‍! കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് വ്യാജമരുന്നുകളില്‍ നിന്നാണെന്ന് പ്രസിദ്ധ ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ. ബി. ഇഖ്ബാല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും, നടപ്പാക്കാനുള്ളതല്ലെങ്കിലും പുറത്തിറക്കിയ പ്രകടന പത്രികകളില്‍ പോലും അതീവ ഗുരുതരമായ ഈ വിഷയത്തെപ്പറ്റി മിണ്ടിയിട്ടേ ഇല്ല എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.
മനുഷ്യരില്‍ ആസക്തി വര്‍ധിപ്പിക്കുന്ന വയാഗ്ര അമേരിക്ക മുതല്‍ ജപ്പാന്‍ വരെയുള്ള ആഗോള വിപണിയില്‍ രംഗപ്രവേശം ചെയ്തതു മുതല്‍, പറയുന്ന വിലകൊടുത്ത് അതുവാങ്ങി ആര്‍ത്തിയോടെ തിന്നുന്ന ലൈംഗിക ഭ്രാന്തരില്‍ നിശ്ചയമായും ഇന്ത്യക്കാരും കേരളീയരും പിന്നിലല്ല. ഹൃദ്രോഗം, പക്ഷാഘാതം, കരള്‍രോഗങ്ങള്‍, ലുക്കീമിയ, ആമാശയ അള്‍സര്‍ തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഡോക്ടര്‍മാരുടെ വിദഗ്‌ധോപദേശം തേടിയേ വയാഗ്ര ഉപയോഗിക്കാവൂ എന്ന മുന്നറിയിപ്പെങ്കിലും അതിന്റെ ഉല്‍പാദകര്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ വിപണിയിലിറങ്ങുന്ന സാധനങ്ങള്‍ക്ക് അതുപോലും ഇല്ല. ആയുര്‍വേദ മരുന്നെന്ന് പേരിട്ടാല്‍ ഒരു തരത്തിലുള്ള മുന്നറിയിപ്പിന്റെ ബാധ്യതയും ഇല്ല. ആര്‍ക്കും ഏത് പ്രായത്തിലും ഏതവസരത്തിലും വാങ്ങി വിഴുങ്ങാം!
ഈ രോഗാതുര മനസ്സിനെയാണ് ഔഷധ നിര്‍മാതാക്കള്‍ മൃഗീയമായി ചൂഷണം ചെയ്യുന്നത്. എയ്ഡ്‌സിന് ദിവ്യൗഷധം പുറത്തിറക്കി ശതകോടികള്‍ കൊയ്ത വിദ്വാന്മാരുമുണ്ടല്ലോ എറണാകുളത്ത്. നാട്ടില്‍ വിലക്ക് വന്നപ്പോള്‍ സാധനം ശ്രീലങ്കയിലേക്ക് പറിച്ചുനട്ടു. അവിടന്ന് ഇങ്ങോട്ട് ഇറക്കുമതി ചെയ്യുകയാണിപ്പോള്‍. വീടും പുരയിടവും വിറ്റെങ്കിലും എച്ച്.ഐ.വി ബാധിതര്‍ മരുന്ന് വാങ്ങുമെന്ന് മനസ്സിലാക്കി തനി വ്യാജ ഉല്‍പന്നം മരുന്നെന്ന പേരില്‍ വില്‍പന നടത്താന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞത് മാധ്യമങ്ങളുടെ പരസ്യക്കൊതിമൂലമാണ്. വ്യാജനും തട്ടിപ്പുമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പരസ്യങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്കൊരുത്തരവാദിത്തവുമില്ലെന്ന് വാദിച്ച്, എല്ലാ തരം പരസ്യങ്ങളും വിവേചനരഹിതമായി പ്രസിദ്ധീകരിക്കുന്ന പതനത്തിലാണ് നമ്മുടെ അച്ചടി-ദൃശ്യമാധ്യമങ്ങള്‍. ഹനുമാന്റെ മോതിരവും കുട്ടിച്ചാത്തന്‍ സേവയും നിക്ഷേപത്തട്ടിപ്പുകളും ഉത്തേജക മരുന്നുകളുമൊക്കെ ജനപ്രീതി നേടുന്നത് മറ്റൊന്നും കൊണ്ടല്ല. മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാന്‍ പരസ്യങ്ങള്‍ കൂടിയേ തീരൂ എന്നത് ശരി. നിര്‍മാണച്ചെലവ് വിറ്റുവരവിലൂടെ മാത്രംനേരിടാനാവാത്ത ഉല്‍പന്നങ്ങളാണ് മാധ്യമങ്ങള്‍. എന്നാലും, ജീവനുമായി അഭേദ്യബന്ധമുള്ളതും ആരോഗ്യത്തെ പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കുന്നതുമായ വസ്തുക്കളുടെ പരസ്യങ്ങള്‍ സ്വീകരിക്കുമ്പോഴെങ്കിലും സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്താന്‍ മാധ്യമങ്ങള്‍ സന്നദ്ധരായേ പറ്റൂ. അതിനവയെ നിയമംമൂലം നിര്‍ബന്ധിക്കാന്‍ സര്‍ക്കാറിനും കഴിയണം. ഇപ്പോള്‍ വിലക്കുവീണ മുസ്‌ലിപവര്‍ എക്‌സ്ട്രായുടെ വിശ്വാസ്യതയെപ്പറ്റി  ന്യായമായ സംശയമുയര്‍ന്നപ്പോള്‍തന്നെ അതിന്റെ പരസ്യം വേണ്ടെന്നുവെച്ച 'മാധ്യമം' തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളുടെ ഫലമായാണ് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചത്. സദുദ്ദേശ്യപൂര്‍വം നടത്തിയ ഈ യത്‌നം സഫലമായതില്‍ ഞങ്ങള്‍ക്കുള്ള ചാരിതാര്‍ഥ്യം സീമാതീതമാണ്. പക്ഷേ, എയ്ഡ്‌സ് മരുന്നു കമ്പനിയുടെ ചുവടുപിടിച്ച് ഇനി മുസ്‌ലിപവര്‍ എക്‌സ്ട്രാ ഉല്‍പാദകരും അയല്‍നാട്ടില്‍ അഭയം തേടാന്‍ എല്ലാ സാധ്യതയുമുണ്ട്. സര്‍ക്കാര്‍ ജാഗ്രത പാലിക്കണം.



നിരോധിച്ചിട്ടും മുസ്‌ലിപവര്‍ എക്‌സ്ട്ര സുലഭം

0 comments
Published on Thu, 04/21/2011
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നിയമംമൂലം ഉല്‍പാദനവും വിപണനവും നിരോധിച്ച മുസ്‌ലിപവര്‍ എക്‌സ്ട്ര ഗുളികകള്‍ ചില ജില്ലകളില്‍ വിപണിയില്‍ സുലഭം. ലൈംഗിക ഉത്തേജക മരുന്നെന്ന പേരില്‍ വിറ്റഴിക്കുന്ന മുസ്‌ലി പവര്‍ എക്‌സ്ട്ര കാസര്‍കോട്, മലപ്പുറം, കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലെ ചില മരുന്നു കടകളില്‍ യഥേഷ്ടം ലഭ്യമാണ്. ഗുളിക പാക്കറ്റുകള്‍ പിടിച്ചെടുക്കാന്‍ സംസ്ഥാന ആയുര്‍വേദ കണ്‍ട്രോളര്‍ ഡോ. എന്‍. വിമല സംസ്ഥാനത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ ഒന്നിന്റെ  ഗസറ്റ് വിജ്ഞാപനത്തിലൂടെ നിരോധം പ്രാബല്യത്തില്‍ വന്നതിനാല്‍ മുസ്‌ലി പവര്‍ എക്‌സ്ട്ര സ്‌റ്റോക്ക് ചെയ്യുകയോ വില്‍ക്കുകയോ പാടില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌റ്റോക്കിസ്റ്റുകളോടും ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാറിന്റെ നിരോധം ഹൈേകാടതി സ്‌റ്റേ ചെയ്തിട്ടുണ്ടെന്ന് പ്രചരിപ്പിച്ചാണ് നിര്‍മാതാക്കള്‍ മരുന്നു ഷാപ്പുടമകളെ സ്വാധീനിച്ചത്. സര്‍ക്കാര്‍ നിരോധത്തിനെതിരെ നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ എം.ഡി കെ.സി. അബ്രഹാം ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. രണ്ടു തവണ നീട്ടിവെച്ച ഹരജി ഏപ്രില്‍ 12നാണ് ഹൈേകാടതി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. അന്ന് വൈകിട്ട് അഞ്ചിന് തൊട്ടു മുമ്പാണ് ഏറ്റവും അവസാനത്തെ കേസായി ഹരജി പരിഗണിച്ചതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വൃത്തങ്ങള്‍ പറയുന്നു.
മധ്യ വേനലവധി കഴിഞ്ഞ് കോടതി തുറക്കുന്ന ദിവസത്തേക്ക് മാറ്റിയ ഈ കേസില്‍ ഇടക്കാല ഉത്തരവ് അന്നുവരെ നീട്ടിയതായാണ് ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമോഹന്റെ ഉത്തരവിലുള്ളതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വൃത്തങ്ങള്‍ പറഞ്ഞു. ഈ ഉത്തരവ് വളച്ചൊടിച്ച് മധ്യ വേനലവധി കഴിഞ്ഞ് കോടതി തുറക്കുന്ന മേയ് 23 വരെ സര്‍ക്കാര്‍ നിരോധത്തിന് സ്‌റ്റേ ലഭിച്ചതായാണ് ഗുളിക നിര്‍മാതാക്കളുടെ പ്രചാരണമെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നിരോധം ഗസറ്റില്‍ പരസ്യപ്പെടുത്തുന്നതോടെ നിയമസാധുത വന്നതായും ഹൈേകാടതി ഉത്തരവ് പ്രകാരം ഹരജി പരിഗണിക്കുന്നതുവരെ തല്‍സ്ഥിതി തുടരാമെന്നുമാണ് ഹൈേകാടതി വിധിയുടെ അര്‍ഥമെന്നും നിയമ വകുപ്പ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു നിയമോപദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ചെയ്തതിനടക്കം കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ നാല് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എം.ഡി. കെ.സി. അബ്രഹാം രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നും മികച്ച വ്യവസായിക്കുള്ള അവാര്‍ഡ് ഏറ്റു വാങ്ങുന്ന ചിത്രം മുസ്‌ലിപവര്‍ എക്‌സ്ട്രയുടെ പരസ്യത്തോെടാപ്പം പ്രസിദ്ധീകരിച്ചതിന് രാഷ്ട്രപതിഭവന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധന നടപടികള്‍ കൈക്കൊണ്ടത്. ഈ സംഭവത്തില്‍, രാഷ്ട്രപതി ഭവന്റെ നിര്‍ദേശപ്രകാരം ദല്‍ഹിയിലെത്തിയ കെ.സി. അബ്രഹാം രാഷ്ട്രപതിക്ക് മുമ്പാകെ മാപ്പപേക്ഷ നടത്തിയിരുന്നു. ഇതിനു ശേഷവും പരസ്യത്തിലെ ചിത്രം പിന്‍വലിച്ചിട്ടില്ല. 



മുസ്‌ലി പവര്‍ ഉടമയുടെ ഡോക്ടര്‍ ബിരുദം വ്യാജമെന്ന് സര്‍വകലാശാല

0 comments


കൊച്ചി: മുസ്‌ലി പവര്‍ എക്‌സ്ട്രാ  നിര്‍മാതാക്കളായ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ്  ഉടമ കെ.സി. അബ്രഹാം പേരിനൊപ്പം ചേര്‍ത്ത ഡോക്ടര്‍ ബിരുദം വ്യാജം.അമേരിക്കയിലെ റോക്ക വില്‍  കേന്ദ്രമായ   യൂനിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ്  യൂനിവേഴ്‌സിറ്റി കോളജ് അധികൃതരാണ് ബിരുദം വ്യാജമാണെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം കെ.സി. അബ്രഹാം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതേ സര്‍വകലാശാല നല്‍കിയതെന്ന പേരില്‍ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ  പകര്‍പ്പ് വിതരണം ചെയ്തിരുന്നു. ഇതിന്റെ സാധുതയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്   കോളജ് അധികൃതരുമായി  ബന്ധപ്പെട്ട് 'മാധ്യമം' നടത്തിയ അന്വേഷണത്തിലാണ് വസ്തുത വെളിപ്പെട്ടത്. പ്രസിദ്ധമായ ഈ സര്‍വകലാശാലയുടെ പേരില്‍ സര്‍ട്ടിഫിക്കറ്റ്  കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ്  വ്യക്തമായിട്ടുള്ളത്.
യു.എം.യു.സി  എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഈ സര്‍വകലാശാലയില്‍ നിന്ന്   മാനേജ്‌മെന്റ്  ഇന്‍ വാല്യൂ അഡിഷന്‍  ഓഫ് ട്രെഡീഷനല്‍   ഹെര്‍ബ്‌സ്  വിഷയത്തില്‍ ഉന്നത ബിരുദം ലഭിച്ചെന്നാണ് കെ.സി. അബ്രഹാമിന്റെ അവകാശവാദം. ഇങ്ങനെയൊരു വിഷയത്തില്‍  ബിരുദമോ ഡോക്ടര്‍ വിശേഷണമോ നല്‍കുന്നില്ലെന്നും മേല്‍പ്പറഞ്ഞ വ്യക്തി വിദ്യാര്‍ഥിയായി പരീക്ഷ എഴുതിയിട്ടില്ലെന്നും  സര്‍വകലാശാലയുടെ പബ്ലിക് റിലേഷന്‍ ഡയറക്ടര്‍  ക്രിസ്റ്റഫര്‍ വി. കസാനോ  വ്യക്തമാക്കി. യു.എം.യു.സി.8101982  03  06 എം.ഡി എന്ന  നമ്പറില്‍ ഓണ്‍ലൈന്‍ വഴി ഡോക്ടറല്‍ കൗണ്‍സിലും സെനറ്റും  ചേര്‍ന്ന് നടത്തിയ പരീക്ഷയില്‍ അന്താരാഷ്ട്ര  വിദ്യാര്‍ഥി ആയ കുന്നത്തുചാക്കോ അബ്രഹാമിന് ഈ ബിരുദം ലഭിച്ചെന്നാണ് രേഖയില്‍ കാണിച്ചിരിക്കുന്നത്.2006  മേയ് 22നാണ് ഡോക്ടറേറ്റ് നല്‍കിയതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഡോക്ടര്‍  കെ.സി.എബ്രഹാം  എന്ന പേരിനൊപ്പം  എം.ഡി  എന്നുകൂടി എഴുതി ചേര്‍ത്താണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. സ്ഥാപനത്തിന്റെ മാനേജിങ്  ഡയറക്ടര്‍  എന്നതിന്റെ  ചുരുക്കമാണ് എം.ഡി എന്നത്. എന്നാല്‍,ഇത്  ഡോക്ടര്‍ ഓഫ് മെഡിസിന്‍ എന്നതിന്റെ  ചുരുക്ക രൂപമെന്ന നിലയില്‍ പൊതുജനത്തെ വഞ്ചിക്കുന്നതാണെന്ന്   നേരത്തേ തന്നെ സാമൂഹിക പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു .



മുസ്‌ലി പവര്‍: ആന്ധ്രയിലെ പരിശോധനയില്‍ വ്യാജന്‍; കേരളത്തില്‍ സംശുദ്ധം

0 comments


കൊച്ചി: അന്യസംസ്ഥാന സര്‍ക്കാറിന്റെ ലബോറട്ടറിയില്‍ വ്യാജനെന്ന് തെളിഞ്ഞ മുസ്‌ലി പവര്‍ എക്‌സ്ട്ര കേരള സര്‍ക്കാര്‍ ലാബിലെ പരിശോധനയില്‍ സംശുദ്ധമെന്ന് അത്യദ്ഭുത റിപ്പോര്‍ട്ട്! കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറിയിലാണ് ഈ അദ്ഭുതം. സംസ്ഥാന സര്‍ക്കാറിന്റെ നിരോധ ഉത്തരവ് മറികടക്കാന്‍ പതിനെട്ടടവും പയറ്റുന്ന കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ഈ സാക്ഷ്യപത്രം ഉപയോഗിച്ച് ഹൈകോടതിയില്‍നിന്ന് അനുകൂലവിധി നേടാനുള്ള ശ്രമത്തിലാണ്.
ആയുര്‍വേദമെന്ന് അവകാശപ്പെടുന്ന ഈ മരുന്ന് തികച്ചും കൃത്രിമമാണെന്നും ഉപയോഗിക്കരുതെന്നും ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് വര്‍ഷങ്ങള്‍ക്കുമുമ്പേ പൊതുജനത്തിന് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഹൈദരാബാദിലെ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറിയില്‍ നടന്ന പരിശോധനയില്‍ അലോപ്പതി ഉത്തേജകമരുന്നുകള്‍ പൊടിച്ചുചേര്‍ത്തെന്ന റിപ്പോര്‍ട്ട് അസി. ഡയറക്ടര്‍ എസ്. വിജയകുമാറാണ് അന്ന് പുറത്തുവിട്ടത്.
ഇക്കാര്യം പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലടക്കം വന്നിരുന്നു. ഇതിനുശേഷമാണ് മരുന്നില്‍ താഡാലഫില്‍ എന്ന ഉത്തേജകം അമിത അളവില്‍ പൊടിച്ചുചേര്‍ത്തെന്ന് ദല്‍ഹിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് യൂനിവേഴ്‌സിറ്റി ലാബിലെ പരിശോധനയില്‍ വെളിവായത്. സിനാഫില്‍ സിട്രേറ്റ് ഉണ്ടെന്നാണ് ആന്ധ്ര സര്‍ക്കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന്, നിയമം ലംഘിച്ച് പരസ്യങ്ങള്‍ നല്‍കിയതിനെതിരെ കര്‍ശന നടപടി സ്വീകരിച്ച് ആന്ധ്ര സര്‍ക്കാര്‍ മരുന്നുകള്‍ കണ്ടുകെട്ടുകയും ചെയ്തു.
സര്‍ക്കാറില്‍ സമര്‍പ്പിച്ച നിശ്ചിത മരുന്നുകൂട്ട് പട്ടികയില്‍ അസാധാരണ വ്യതിയാനം നടത്തിയതിനെത്തുടര്‍ന്ന് കേരള ഡ്രഗ് സ് കണ്‍ട്രോള്‍ വകുപ്പും ഏഴരക്കോടിയുടെ മരുന്ന് പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തില്‍ മൂവാറ്റുപുഴ കോടതിയില്‍ കേസ് നിലവിലുണ്ട്. എന്നിട്ടും സിനാഫില്‍ സിട്രേറ്റ്, താഡാലഫില്‍ എന്നിവ ഇല്ലെന്നും മികച്ച മരുന്നാണിതെന്നുമാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ എറണാകുളം റീജനല്‍ ഡ്രഗ് സ് ഇന്‍സ്‌പെക്ടര്‍ വക സാക്ഷ്യപ്പെടുത്തല്‍. മുമ്പും കഴിഞ്ഞ ദിവസവും ഈ രേഖ പ്രദര്‍ശിപ്പിച്ചാണ് താഡാലഫില്‍ ഇല്ലെന്ന അവകാശവാദവുമായി കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ രംഗത്തിറങ്ങിയത്.
കുട്ടികളുണ്ടാകുമെന്നും വൃദ്ധര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാമെന്നും എച്ച്.ഐ.വി ബാധിതര്‍ക്ക് പ്രതിരോധശേഷി വര്‍ധിക്കുമെന്നുമുള്ള വ്യാജ പ്രസ്താവനകളുമായി പരസ്യങ്ങള്‍ നിരത്തിയതാണ് മുസ്‌ലി പവറിന് വിനയായത്. ഇത്തരത്തില്‍ പ്രസ്താവനകള്‍ ഇറക്കണമെങ്കില്‍ മരുന്ന് മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്ന് അംഗീകൃത കേന്ദ്രങ്ങള്‍ വഴി ക്ലിനിക്കല്‍ ട്രയല്‍ എന്ന അതിസങ്കീര്‍ണ പരിശോധനകളിലൂടെ തെളിയിക്കണം.



വാക്സിനേഷനുകള്‍: ഒരു ചോദ്യം

0 comments

സ്കൂളില്‍ ചേര്‍ക്കാനും മറ്റും അത്യാവശ്യമായ വാക്സിനേഷനുകള്‍ ഒഴികെ ഒന്നും എനിക്കു കിട്ടിയിട്ടില്ല. എനിക്കറിയാവുന്ന പല ആളുകളുടെയും സ്ഥിതി അതാണു്. വാക്സിനേഷനുകള്‍ എടുക്കാഞ്ഞതു കൊണ്ടു് അവര്‍ക്കൊക്കെ രോഗപ്രതിരോധശക്തി കൂടിയിട്ടുണ്ടോ എന്നു് ഒരു പിടിയുമില്ല.

എന്നാല്‍ ഇപ്പോഴുള്ള കുട്ടികള്‍ക്കു് നാം ഡോക്ടര്‍ പറയുന്ന എല്ലാ വാക്സിനേഷനും കൊടുക്കുന്നുണ്ടു്. ഒരു രോഗത്തിന്റെ വലിയ ആഘാതത്തെ ചെറുക്കാന്‍ ആ രോഗം ഉണ്ടാക്കുന്ന അണുവിന്റെ ചെറിയ ഡോസ് കൊടുക്കുന്നതാണല്ലോ വാക്സിനേഷന്‍. ഇതു കുഞ്ഞുങ്ങള്‍ക്കു നല്ലതാണോ എന്നു ന്യായമായ ആശങ്ക ഉണ്ടാകാം.
മൂത്ത കുട്ടിക്കു് പല വൈകല്യങ്ങളും ഉണ്ടായ ഒരു സുഹൃത്തു് പറഞ്ഞ വിവരങ്ങള്‍ കേട്ടു ഞെട്ടിപ്പോയി. കുഞ്ഞുങ്ങള്‍ക്കു കൊടുക്കുന്ന MMR, reubella തുടങ്ങിയ വാക്സിനുകളില്‍ ടോക്സിക് പദാര്‍ത്ഥങ്ങള്‍ ഉണ്ടത്രേ! എല്ലാ കുട്ടികള്‍ക്കും അതു നല്ലതല്ല. ചില കുട്ടികളെ അതു വലുതായി ബാധിക്കും. Autism തുടങ്ങിയ രോഗങ്ങള്‍ വരെ ഇതു മൂലം ഉണ്ടാകാം എന്നു പറയുന്നു. മറ്റു പല കുട്ടികള്‍ക്കും അതു ചെറിയ രീതിയില്‍ ബാധിക്കും. അലര്‍ജികള്‍ തുടങ്ങിയവ. കുട്ടികളുടെ മാനസികാരോഗ്യത്തെയും സ്വഭാവത്തെയും ഇവ ബാധിക്കുമത്രേ.
ഇതു് പെണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ ആണ്‍‌കുട്ടികളെയാണു ബാധിക്കുന്നതത്രേ. പെണ്‍കുട്ടികളില്‍ ഉള്ള ഈസ്ട്രോജന്‍ ഹോര്‍മോണ്‍ ഇത്തരം ടോക്സിക് പദാര്‍ത്ഥങ്ങളെ പ്രതിരോധിക്കുമ്പോള്‍ ആണ്‍‌കുട്ടികളിലുള്ള പുരുഷഹോര്‍മോണ്‍ അവയെ സ്വീകരിക്കാന്‍ സഹായിക്കുന്നു.
ഒരു വയസ്സിനു കൊടുക്കുന്ന ചില വാക്സിനേഷനുകളിലാണു് ഏറ്റവും പ്രശ്നമുള്ള പദാര്‍ത്ഥങ്ങളുള്ളതു് എന്നും ഇവര്‍ പറയുന്നു.
ഇതു കേട്ടപ്പോള്‍ ഉണ്ടായ ചില ചിന്തകളും നിരീക്ഷണങ്ങളും. ഇവ വെറും യാദൃച്ഛികമാവാം.
  1. എനിക്കറിയാവുന്ന ആണ്‍കുട്ടികളില്‍ ഒരു നല്ല ശതമാനത്തിനും Nuts allergy ഉണ്ടു്. പെണ്‍കുട്ടികളിലും ഇതുണ്ടെങ്കിലും കുറവാണു്. എന്റെ തലമുറയിലെ ഒരാള്‍ക്കും ഈ അലര്‍ജി ഉള്ളതായി ഞാന്‍ കണ്ടിട്ടില്ല. ഇവര്‍ക്കൊക്കെ ഒരു വയസ്സിനു ശേഷമാണു് ഇതു തുടങ്ങിയതെന്നു മാതാപിതാക്കള്‍ പറയുന്നു. Autism തുടങ്ങിയവയും ഒരു വയസ്സിനു ശേഷമാണു തുടങ്ങുന്നതത്രേ.
  2. വിശാഖിനു് 9 മാസം പ്രായമുണ്ടായിരുന്നപ്പോള്‍ അവന്റെ അന്നത്തെ ഡോക്ടര്‍ (ഹൈദരാബാദ്) അവനു് MMR കൊടുത്തു. പിന്നീടു കാണിച്ച ഡോക്ടര്‍മാരൊക്കെ അതു തെറ്റായിരുന്നു എന്നു പറഞ്ഞു. (സ്കൂളില്‍ ചേര്‍ക്കാന്‍ നേരം ഒരു വയസ്സിനു ശേഷം രണ്ടു് MMR എടുത്തിരിക്കണം എന്നു പറഞ്ഞതു കൊണ്ടു് ആവശ്യമില്ലാതെ ഒരു ബൂസ്റ്റര്‍ ഷോട്ടും കൂടി എടുക്കേണ്ടി വന്നു.) ഒരു മാസത്തിനുള്ളില്‍ അവനൊരു വലിയ പനി വന്നു. അതു മലേറിയയായിരിക്കും എന്നു പറഞ്ഞു് ഡോക്ടര്‍ അതിന്റെ മരുന്നു കഴിപ്പിച്ചു. (പിന്നെ ചെയ്ത ടെസ്റ്റില്‍ മലേറിയ ഇല്ലെന്നാണു കണ്ടതു്.) ഏതായാലും ആ പനി കൊണ്ടു് ഒന്നില്‍ച്ചില്വാനം കിലോഗ്രാം തൂക്കം കുറഞ്ഞു. അതു് ഇപ്പോഴും അവന്‍ നികത്തിയിട്ടില്ല. ആറര വയസ്സുള്ള അവന്റെ തൂക്കം ഇപ്പോഴും 36 പൌണ്ടാണു് (പതിനാറര കിലോഗ്രാം).
  3. ജനിച്ച ആദ്യത്തെ നാളുകളില്‍ നല്ല സ്വഭാവമുണ്ടായിരുന്ന വിഘ്നേശിന്റെ സ്വഭാവത്തില്‍ ഒരു പ്രത്യേക വാക്സിനേഷന്‍ എടുത്തതിന്റെ പിറ്റേ ദിവസം മുതല്‍ ഗണ്യമായ വ്യത്യാസം കണ്ടു തുടങ്ങി. നിസ്സഹകരണം, വഴക്കു്, കരച്ചില്‍ തുടങ്ങിയവ. മറ്റു പല മാതാപിതാക്കളും ഇതിനോടു സദൃശമായ കാര്യങ്ങള്‍ വാക്സിനേഷനുമായി ബന്ധപ്പെടുത്തി പറഞ്ഞിട്ടുണ്ടു്.
ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്റെ അറിവു വളരെ കുറവാണു്. അതിനാലാണു് ഈ പോസ്റ്റിടുന്നതു്. ഇതു വായിക്കുന്ന അറിവുള്ളവര്‍ ദയവായി വസ്തുതകള്‍ പങ്കുവെയ്ക്കണം എന്നു് അപേക്ഷിക്കുന്നു.
പട്ടി കടിച്ചാല്‍ വാക്സിനേഷന്‍ എടുക്കണം എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കുട്ടികളെ ഈ വാക്സിനേഷനുകള്‍ എല്ലാം എടുപ്പിക്കണോ എന്നാണു ചോദ്യം. പല രോഗങ്ങളും വന്നു് പ്രകൃതിയില്‍ നിന്നു തന്നെ പ്രതിരോധശക്തി കിട്ടുന്നതാണു് വാക്സിനേഷന്‍ എടുക്കുന്നതേക്കാള്‍ നല്ലതു് എന്നാണു് വാക്സിനേഷനു് എതിരേ വാദിക്കുന്നവരുടെ അഭിപ്രായം.
ഇതിനോടു ബന്ധപ്പെട്ട ചില വെബ് സൈറ്റുകള്‍:
ദേവരാഗം, ഡോ. പണിക്കര്‍, വക്കാരി, സന്തോഷ്, അശോക് കര്‍ത്താ, മാവേലി കേരളം തുടങ്ങി ഈ വിഷയത്തില്‍ അറിവുള്ളവരും റിസര്‍ച്ച് ചെയ്തു കണ്ടുപിടിക്കാന്‍ താത്‌പര്യവുമുള്ള ആളുകളില്‍ നിന്നു പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ദയവായി ഇതു് പല ചികിത്സാരീതികളെ അങ്ങോട്ടുമിങ്ങോട്ടും ചെളി വാരിയെറിയാനുള്ള വേദിയാക്കരുതു്. ശാസ്ത്രത്തെയും അന്ധമായി വിശ്വസിക്കുന്നതു് അപകടമാ‍ണു് എന്ന അഭിപ്രായക്കാരനാണു ഞാന്‍. എങ്കിലും വികാരങ്ങളെക്കാളും വിശ്വാസങ്ങളെക്കാളും വസ്തുതകളെയാണു കണക്കിലെടുക്കേണ്ടതു് എന്നാണു് എന്റെ അഭിപ്രായം.
വിഘ്നേശിനു് ഒരു വയസ്സാകുമ്പോഴുള്ള വാക്സിനേഷന്‍ അടുത്താഴ്ചയാണു്. അതാണു് തിടുക്കത്തില്‍ ഇങ്ങനെയൊരു പോസ്റ്റ്.

മുസ്‌ലിപവര്‍ എക്‌സ്ട്രാ - ആര്‍ജവം ആവേശകരം

0 comments

Published on Sat, 04/09/2011 

മാധ്യമത്തില്‍ സ്ഥിരമായി മുസ്‌ലിപവറിന്റെ പരസ്യം വരാറുണ്ടായിരുന്നു. പിന്നീട് ഇതിനെതിരെ ഒരു വാര്‍ത്ത മാധ്യമത്തില്‍തന്നെ വന്നു. ശേഷം പരസ്യം അപ്രത്യക്ഷമായി.
എന്നാല്‍, മറ്റു പത്രങ്ങളിലും ചാനലുകളിലും ഇതിന്റെ പരസ്യം വന്നുകൊണ്ടിരുന്നു. ഇപ്പോള്‍ ഇതാ മുസ്‌ലിപവര്‍ എക്‌സ്ട്രാ നിരോധിച്ചിരിക്കുന്നു. പരസ്യത്തില്‍ കിട്ടുന്ന ലാഭം നോക്കാതെ ആര്‍ജവ നിലപാടെടുത്ത മാധ്യമത്തിനും നോട്ടുകെട്ടുകളില്‍ കണ്ണ് മഞ്ഞളിക്കാതെ നിരോധന ഉത്തരവ് പുറപ്പെടുവിച്ച അധികാരികള്‍ക്കും ഭാവുകങ്ങള്‍.
സാബിക്ക്, സൗദി

മുസ്‌ലിപവര്‍ എക്‌സ്ട്ര പിടിച്ചെടുത്തു തുടങ്ങി; ഓണ്‍ലൈന്‍ വ്യാപാരവും പരസ്യവും തടയും

0 comments

Published on Fri, 04/08/2011 - 07:46 ( 1 hour 41 min ago)

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നിയമംമൂലം ഉല്‍പാദനവും വിപണനവും നിരോധിച്ച 'മുസ്‌ലിപവര്‍ എക്‌സ്ട്ര' ഗുളികകള്‍ അധികൃതര്‍ പിടിച്ചെടുത്തുതുടങ്ങി. സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളര്‍ ഡോ. എന്‍. വിമലയുടെ നിര്‍ദേശപ്രകാരം ജില്ലകളിലെ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരാണ് പിടിച്ചെടുക്കുന്നത്. ഈ ഗുളിക ഇനി വില്‍ക്കരുതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫിസുകളില്‍നിന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഗസറ്റ് വിജ്ഞാപനം മുഖേന നിയമം പ്രാബല്യത്തില്‍ വന്നതിനാല്‍ മരുന്ന് സ്‌റ്റോക് ചെയ്യുന്നവര്‍ക്കെതിരെയും വില്‍പന നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് അവര്‍ അറിയിച്ചു.
സംസ്ഥാനത്ത് ആകെ മൂന്ന് ആയുര്‍വേദ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരാണുള്ളത്. ഇവരില്‍ ഒരാള്‍ അവധിയിലായതിനാല്‍ അലോപ്പതി ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെ ഉപയോഗിച്ചാണ് നടപടി. മരുന്നിന്റെ ശേഖരം സംബന്ധിച്ച സ്‌റ്റോക് രജിസ്റ്റര്‍ പരിശോധിക്കാനും അധികൃതര്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ചതന്നെ ആയിരക്കണക്കിന് ഗുളിക പായ്ക്കുകള്‍ പിടിച്ചെടുത്തതായി ഡോ. വിമല 'മാധ്യമ'ത്തോട് പറഞ്ഞു. മുമ്പ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരായ പരാതിയില്‍ ഏഴു കോടി രൂപയുടെ ഗുളികകള്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ ഉത്തരവിനെ ഗുളികയുടെ നിര്‍മാതാക്കള്‍ നിയമപരമായി നേരിടാന്‍ ഇടയുള്ളതിനാല്‍ കര്‍ശന നടപടി തുടരാനാണ് ആരോഗ്യവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുടെ നിര്‍ദേശം. നിയമപരമായി ഏതറ്റംവരെ പോകാനും സര്‍ക്കാര്‍ തയാറാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
മുസ്‌ലിപവര്‍ എക്‌സ്ട്രക്കെതിരെ പരാതി നല്‍കിയത് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ആയതിനാല്‍ നിര്‍മാതാക്കള്‍ക്ക് കോടതിയുടെ പരിരക്ഷ ലഭിക്കില്ലെന്ന വിശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. മുസ്‌ലിപവര്‍ എക്‌സ്ട്രയെ കുറിച്ചുള്ള പരസ്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതും നിയമംമൂലം നിരോധിച്ചു. നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷവും ഈ പരസ്യം പ്രസിദ്ധീകരിച്ചാല്‍ അത്തരം വാര്‍ത്താമാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡ്രഗ് കണ്‍ട്രോളര്‍  വ്യക്തമാക്കി. ഇതിന്റെ ഓണ്‍ലൈന്‍ വിപണനവും നിയമംമൂലം നിരോധിച്ചു. ഓണ്‍ലൈന്‍ വിപണനം സംബന്ധിച്ച കമ്പനി രേഖകള്‍ പരിശോധിക്കാന്‍ ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

മുസ്ലീ പവര്‍ എക്സ്ട്ര; തീരെ ചെറുതായി പോയ നിരോധനവാര്‍ത്ത

1 comments

തിരു: ലൈംഗീക ഉത്തേജകമരുന്ന് എന്ന പേരില്‍ വിറ്റഴിക്കുന്ന മുസ്ലീ പവര്‍ എക്സ്ട്രനിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. വന്‍ വാര്‍ത്ത ആവേണ്ട സംഭവമാണ് മുസ്ലീ പവര്‍ എക്സ്ട്രയുടെ നിരോധനം. നാളുകള്‍ക്ക് മുമ്പ് മുസ്ലീ പവര്‍ എക്സ്ട്രയെന്ന ആയുര്‍വ്വേദ ഉത്തേജകമരുന്നില്‍അലോപ്പതി മരുന്നിന്റെ അംശമുണ്ടെന്ന് ഡല്‍‌ഹിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തിയിരുന്നു.

2010 ഒക്ടോബര്‍ മാസത്തില്‍ വന്ന ഈ വാര്‍ത്ത കേരളത്തിലെ ഒരു പത്രത്തിലും ദൃശ്യമാധ്യമത്തിലും കാര്യമായ വാര്‍ത്ത ആകാതെ പോയി. വെള്ളൂരിലെ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പുറത്തിറക്കുന്ന മുസ്ലീ പവര്‍ എക്സ്ട്രയുടെ കോടികളുടെ പരസ്യമാണ് ഓരോവര്‍ഷവും വിവിധ പത്ര- ദൃശ്യമാദ്ധ്യമങ്ങള്‍ക്കു ലഭിക്കുന്നത്. അതുതന്നെയായിരുന്നു അവര്‍ക്കെതിരെ വാര്‍ത്ത ചെയ്യാതിരിക്കാനുള്ള കാരണവും.
ലൈംഗിക ഉത്തേജനം ഉണ്ടാകാന്‍ ഉപയോഗിക്കുന്ന അലോപ്പതി മരുന്നായ തഡാലഫില്‍ ആണ് മുസ്ലി പവര്‍ എക്സ്ട്രയില്‍ ഉപയോഗിക്കുന്നതെന്നാണ് ഡല്‍ഹിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തിയത്. മുസ്ലി പവര്‍ എക്സ്ട്ര ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ കമ്പനികളുടെ അഞ്ച് ഉത്തേജകമരുന്നുകളില്‍ മായം കലര്‍ന്നിട്ടുണ്ടെന്നും അതെല്ലാം നിരോധിക്കണമെന്നും അതാത് സര്‍ക്കാരിനോട് ഇന്‍സ്റ്റിട്ട്യൂട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വൈകിയാണെങ്കിലും കേരള സര്‍ക്കാര്‍ മുസ്ലി പവര്‍ നിരോധിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ മുസ്ലി പവര്‍ എക്സ്ട്ര നിരോധിച്ച വാര്‍ത്ത വന്നപ്പോള്‍ ഒരു കോളത്തില്‍, ആ മരുന്നിന്റെയത്ര വലുപ്പംപോലുമില്ലാത്ത ഒരു കോളത്തിലാണ് വാര്‍ത്ത വന്നത്. മാതൃഭൂമിയും മനോരമയും ഇക്കാര്യത്തില്‍ ഐക്യം കാണിച്ചു. വഞ്ചിതരാകുന്ന മുഴുവന്‍ മലയാളിയും മറുനാട്ടുകാരും കാണത്തക്കതരത്തില്‍ വലിയ പ്രാധാന്യത്തോടെതന്നെയായിരുന്നു ആ വാര്‍ത്ത കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ അതൊന്നുമില്ലാതെ ഒറ്റക്കോളത്തില്‍ വാര്‍ത്തയൊതുക്കാന്‍ മാദ്ധ്യമങ്ങള്‍ മത്സരിച്ചു. ഇപ്പോള്‍ മരുന്നിന്റെ ഉത്പാദനവും വിതരണവും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഇറക്കുന്ന ഗൗരവതരമായ ഒരു ഉത്തരവ് അതേഗൗരവത്തോടെ കൊടുക്കാനുള്ള ആര്‍ജവമൊന്നും മാദ്ധ്യമങ്ങള്‍ കാണിച്ചില്ലെന്നത് ഖേദകരമാണെന്ന് പറയാതെ വയ്യ

Ayurveda products sold in India mixed with sildenafil or tadalafil- -DIPS&R findings-Pharmabiz.com

0 comments

DIPS&R finds 5 Ayurveda products sold in India mixed with sildenafil or tadalafil


Officials in the Delhi Institute of Pharmaceutical Sciences & Research (DIPS&R) have confirmed that five ayurvedic formulations currently marketed in the country by various manufacturing companies are adulterated and mixed with sildenafil or tadalafil (phosphodiesterase) including Musli Power Xtra of Kerala. These five formulations, now available in the market, are combinations of allopathic and ayurvedic contents.

This was disclosed to Pharmabiz by the officials of DIPS&R in an email interview. According to sources, the institute has conducted investigations on 15 marketed preparations and of these, five were found to contain either sildenafil or tadalafil.

The products are ‘Supersonic’, manufactured by Renovison Exports Pvt. Ltd Federal, A&K Road, Patna , ‘Titanic K2’, manufactured by Sun Laboratories (P) Ltd. ORAI, UP, ‘Sikander e Azam’ , a product of Hashmi Unani Pharmacy, Amroha, UP, ‘2 Much Gold’ , manufactured by Prince Pharma, Village David, Ludhiana, and ‘Musli Power Extra’, of Kunnath Pharmaceuticals, Moovattupuzha, Kerala.

Sources from the government institute said they have collected the samples of the drugs from the local chemists in Delhi and they have the bills for the same for records. Their tests lasted for six months to find out the real contents.

“Earlier we wrote an official letter to the DCGI regarding the adulteration and in response to that, DCGI gave order to state drug controllers to take action on the same. We officially received letters from state drug testing laboratories where they have demanded the standards for testing of these products and in fact asked for the method of analysis employed in our laboratory. We received such letter from Rajasthan state drug testing laboratory”, an official in the institute said.

When asked what kinds of ingredients their tests targeted and how many of them proved positive, the official replied that they had targeted sildenafil and tadalafil.” We investigated 15 marketed preparations and of these, five were found to contain one of the mentioned drugs”.

They said the method used for conducting the analysis test of the formulations are various types including the latest one by using HPTLC, HPLC and LC-MS instruments.

In the quantitative test using the above instruments it was found that all the five products were contained the ingredients of phosphodiesterase (sildenafil or tadlafil) with different quantities in mg per tablet or capsule.

In the drug ‘Supersonic’ (batch NO- 14) the sildenafil presence per tablet/capsule was ‘119.00 mg. In ‘Titanic K2’, (Batch No—27), it was 71.00 mg per tablet/capsule. Where as, in ‘Sikander e Azam’, (Batch No—2), the presence of sildenafil per tablet/capsule was 76.00 mg.

The same content was also found in the drug, ‘2 Much Gold’,( Batch No—152), and the quantity was 2.01 mg per tablet/capsule. In ‘Musli Power Extra’, (Batch No--MP/058/09 ) the ingredient found was tadalfil and the amount present per capsule was 32.00 mg.

The officials said herbal medicines rarely have a quick onset of action and it is often seen that they produce mild to moderate action. Furthermore they elicit their response on prolonged dosing. The manufacturers of these companies were claiming to cure the problem of erectile dysfunction with single dose. This was contrary to the popular belief about the herbal drugs and that is what prompted them to carry out research to find out the truth behind their claims.

DIPS&R has sent the reports to the DCGI and copies were sent to the CDSCO offices and also to the health ministries of central government and Delhi government. It has advised the concerned authorities to conduct strict pharmacovigilance of these herbal products and they should be prohibited from marketing openly to public.

As per the Drugs & Magic Remedies Act “any such product used for the cure of sexual dysfunction cannot be advertised”. But manufacturers of these products are advertising on a large scale.
 

മുസ്ലിപവര്‍ എക്‌സ്ട്ര- പേറ്റന്റ്

0 comments
http://pharmexcil.org/data/media_files/KunnathPharmage_media_file_1097.pdf

PHARMACEUTICALS EXPORT PROMOTION COUNCIL
(Set up by Ministry of Commerce, Govt. of India)
COPY
Date : 30-09-2010
News / Story reproduced with thanks: Pharmabiz
Kunnath Pharma gets patent for its Musli Power X-tra.
Thursday, September 30, 2010 08:00 IST
Our Bureau, Chennai
Kunnath Pharmaceuticals of Moovattupuzha in Kerala has been granted a patent by the Patent Controller of
India for its product Musli Power X-tra , sources from the company informed Pharmabiz.
The company sources claimed that the ayurvedic product provides complete healthcare and sexual
enhancement to its users and is trusted by over five million customers world wide. According to them,
granting of patent confirms that the product is formulated with a lot of care and add more reputation and
acceptance.
A press release from Kunnath Pharma said experts of government labs have acknowledged the combination
of nine ayurvedic ingredients in Musli Power X-tra and the safety in using it for overall health.
Even facing tough opposition from sources that stooped down to propagating false information, the 100
per cent natural Musli Power X-tra kept its credibility up due to its unsurpassed quality, the release said.
Dr K C Abraham, managing director, Kunnath Pharmaceuticals said We are grateful to the authorities for
considering our efforts and we are very much proud in receiving this certification. This is an honour for
Kunnath Pharmaceuticals and to my team members who are always trying their level best to make Musli
Power X-tra, a global success .
Direct link to the News/Story:-
http://www.pharmabiz.com/article/detnews.asp?articleid=57589&sectionid=

DIPSAR finds 5 Ayurveda products sold in India mixed with sildenafil or tadalafil

0 comments

Officials in the Delhi Institute of Pharmaceutical Sciences & Research (DIPSAR) have confirmed that five ayurvedic formulations currently marketed in the country by various manufacturing companies are adulterated and mixed with sildenafil or tadalafil (phosphodiesterase) including Musli Power Xtra of Kerala. These five formulations, now available in the market, are combinations of allopathic and ayurvedic contents.

This was disclosed to Pharmabiz by the officials of DIPSAR in an email interview. According to sources, the institute has conducted investigations on 15 marketed preparations and of these, five were found to contain either sildenafil or tadalafil.

The products are ‘Supersonic’, manufactured by Renovison Exports Pvt. Ltd Federal, A&K Road, Patna , ‘Titanic K2’, manufactured by Sun Laboratories (P) Ltd. ORAI, UP, ‘Sikander e Azam’ , a product of Hashmi Unani Pharmacy, Amroha, UP, ‘2 Much Gold’ , manufactured by Prince Pharma, Village David, Ludhiana, and ‘Musli Power Extra’, of Kunnath Pharmaceuticals, Moovattupuzha, Kerala.

Sources from the government institute said they have collected the samples of the drugs from the local chemists in Delhi and they have the bills for the same for records. Their tests lasted for six months to find out the real contents.

“Earlier we wrote an official letter to the DCGI regarding the adulteration and in response to that, DCGI gave order to state drug controllers to take action on the same. We officially received letters from state drug testing laboratories where they have demanded the standards for testing of these products and in fact asked for the method of analysis employed in our laboratory. We received such letter from Rajasthan state drug testing laboratory”, an official in the institute said.

When asked what kinds of ingredients their tests targeted and how many of them proved positive, the official replied that they had targeted sildenafil and tadalafil.” We investigated 15 marketed preparations and of these, five were found to contain one of the mentioned drugs”.

They said the method used for conducting the analysis test of the formulations are various types including the latest one by using HPTLC, HPLC and LC-MS instruments.

In the quantitative test using the above instruments it was found that all the five products were contained the ingredients of phosphodiesterase (sildenafil or tadlafil) with different quantities in mg per tablet or capsule.
In the drug ‘Supersonic’ (batch NO- 14) the sildenafil presence per tablet/capsule was ‘119.00 mg. In ‘Titanic K2’, (Batch No—27), it was 71.00 mg per tablet/capsule. Where as, in ‘Sikander e Azam’, (Batch No—2), the presence of sildenafil per tablet/capsule was 76.00 mg.

The same content was also found in the drug, ‘2 Much Gold’,( Batch No—152), and the quantity was 2.01 mg per tablet/capsule. In ‘Musli Power Extra’, (Batch No–MP/058/09 ) the ingredient found was tadalfil and the amount present per capsule was 32.00 mg.

The officials said herbal medicines rarely have a quick onset of action and it is often seen that they produce mild to moderate action. Furthermore they elicit their response on prolonged dosing. The manufacturers of these companies were claiming to cure the problem of erectile dysfunction with single dose. This was contrary to the popular belief about the herbal drugs and that is what prompted them to carry out research to find out the truth behind their claims.

DIPSAR has sent the reports to the DCGI and copies were sent to the CDSCO offices and also to the health ministries of central government and Delhi government. It has advised the concerned authorities to conduct strict pharmacovigilance of these herbal products and they should be prohibited from marketing openly to public.

As per the Drugs & Magic Remedies Act “any such product used for the cure of sexual dysfunction cannot be advertised”. But manufacturers of these products are advertising on a large scale.

മുസ്ലിപവര്‍ എക്സ്ട്രാ; ഒരു (അലോപ്പതി) തട്ടിപ്പ്

0 comments

Printer-friendly version
ന്യൂഡല്‍ഹി: സംഭോഗവേളയില്‍ കൂടുതല്‍ ആനന്ദം പകരുമെന്ന് അവകാശപ്പെട്ട് വില്‍ക്കുന്ന കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലിന്റെ മുസ്ലി എക്സ്ട്രാ പവറില്‍ അലോപ്പതി മരുന്ന് കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഉത്തേജകമരുന്നായി ഉപയോഗിക്കുന്ന തഡാലഫില്‍ എന്ന അലോപ്പതി മരുന്ന് പൊടിച്ച് ചേര്‍ത്താണ് മുസ്ലി പവറെന്ന ആയുര്‍വ്വേദ സിദ്ധൗഷധം ഉണ്ടാക്കുന്നതെന്നാണ് ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പരിശോധനാഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.
മുസ്ലി പവര്‍ എക്സ്ട്ര ഉള്‍പ്പെടെ അഞ്ചോളം ആയുര്‍വ്വേദ ഔഷധങ്ങളിലാണ് അലോപ്പതി മരുന്നുകള്‍ കണ്ടെത്തിയിട്ടുള്ളത്. പാട്ന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റനോവിഷന്‍‌ എക്സ്പോര്‍ട്ട് നിര്‍മ്മിക്കുന്ന സൂപ്പര്‍സോനിക്, യുപി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സണ്‍ ലബോറട്ടറി നിര്‍മ്മിക്കുന്ന ടൈറ്റാനിക്ക് കെ2, യു പി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹഷ്മി യുനാനി ഫാര്‍മസി നിര്‍മ്മിക്കുന്ന സിക്കന്ദര്‍ ഇ ആസാം, ലുധിയാ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രിന്‍സ് ഫാര്‍മ നിര്‍മ്മിക്കുന്ന 2 മച്ച് ഗോള്‍ഡ് എന്നീ മരുന്നകളിലും തഡാലഫിലിന്റെയോ മറ്റൊരു ഉത്തേജകമരുന്നായ സൈല്‍ഡെനാഫിലിന്റെയോ അംശം കണ്ടെത്തിയിട്ടുണ്ട്.
ലൈംഗിക ഉത്തേജന മരുന്നുകളുടെ കൂട്ടത്തില്‍ രാജാവായി അറിയപ്പെടുന്ന തഡാലഫില്‍ വാഷിംഗ്ടണിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഐകോസിന്റെ നേതൃത്വത്തിലാണ് വികസിപ്പിച്ചെടുത്തത്. പിന്നീട് എലി ലില്ലി ആന്‍ഡ് കമ്പനി ഐകോസിനെ ഏറ്റെടുക്കുകയും വാണിജ്യാടിസ്ഥാനത്തില്‍ തഡാലഫില്‍ വിപണിയിലെത്തിക്കുകയും ചെയ്തു. 2003 മുതലാണ് ഇത് അമേരിക്കയില്‍ വില്‍ക്കാന്‍ അനുവാദം ലഭിക്കുന്നത്.
ആരോഗ്യമുള്ള പുരുഷന്‍പോലും ഇരുപത് ഗ്രാമിന്റെ ഒരു തഡാലഫില്‍ ഗുളിക മാത്രമേ കഴിക്കാവൂ എന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ മുപ്പത്തിരണ്ട് മില്ലിഗ്രാം തഡാലഫിലാണ് മുസ്ലി പവറില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യമുള്ള പുരുഷനുപോലും അങ്ങേയറ്റം അപകടകരമാണ് മുസ്ലി പവറെന്ന് വ്യക്തം.
മുസ്ലി പവര്‍ തഡാലഫില്‍ പൊടിച്ചുചേര്‍ത്താണ് വില്‍ക്കുന്നതെന്ന് ഗവണ്‍മെന്റ് ഇന്‍സ്റ്റിട്ട്യൂറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും നടപടിയൊന്നും എടുത്തിട്ടില്ല. ഇതിനെക്കുറിച്ചുള്ള വാര്‍ത്തസെപ്തംബര്‍ ഇരുപത്തിരണ്ടിന് ഫാര്‍മസ്യൂട്ടിക്കല്‍ എംബ്ലോയ്സ് അസോസിയേഷന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അളവില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ മരണംവരെ സംഭവിക്കാവുന്ന മരുന്നാണ് തഡാലഫില്‍. ഇതിന്റെ അംശം അപകടരമായ അളവില്‍ മുസ്ലി പവറില്‍ കണ്ടെത്തിയിട്ടുപോലും നടപടികളെടുക്കാത്തത് ദുരൂഹമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
MP/058/09 എന്ന ബാച്ച്നമ്പറിലെ മുസ്ലി പവര്‍ മരുന്നിലാണ് തഡാലഫിലിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ആയുര്‍വ്വേദ മരുന്നുകളില്‍ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉള്‍പ്പെടെ അഞ്ചുകമ്പനികള്‍ മായം ചേര്‍ത്തതിനെക്കുറിച്ച് ഡല്‍ഹിയില്‍ ചേര്‍ന്ന എ.എസ്.യു ഡ്രഗ് കണ്‍സള്‍ട്ടിവ് കമ്മിറ്റി ചര്‍ച്ച ചെയ്ത് കേരള സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അതിനുശേഷവും പ്രത്യേകിച്ച് നടപടികളൊന്നും ഉണ്ടായിട്ടില്ല.
പൂര്‍ണ്ണമായും പ്രകൃതിദത്തമെന്നും ആയുര്‍വ്വേദമെന്നും പറഞ്ഞ് മുസ്ലി പവര്‍ എക്സ്ട്രാവില്‍ക്കുന്ന കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലിനെതിരെ നടപടിയെടുക്കണമെന്ന് ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട് പ്രകാരം ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം പരസ്യം ചെയ്യാന്‍  പാടില്ലെന്നുണ്ട്. എന്നാല്‍ മുസ്ലി പവര്‍ എക്സ്ട്രായുടെ പരസ്യങ്ങള്‍ മിക്കവാറും മാദ്ധ്യമങ്ങളിലും ടിവി ചാനലുകളിലും വരുന്നുണ്ട്. ഇതിനെതിരെയും നടപടി ഉണ്ടാകുന്നില്ല.
ജാതിക്ക, കന്മദം, നെല്ലിക്ക, മുരിങ്ങ, ഞെരിഞ്ഞില്‍, വയല്‍ചുള്ളി, അശ്വഗന്ധ തുടങ്ങിയ പച്ചമരുന്നുകള്‍ ഉപയോഗിച്ചാണ് മുസ്ലി പവര്‍ എക്സ്ട്ര നിര്‍മ്മിക്കുന്നതെന്നാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത്. മുസ്ലി നൂറുശതമാനം പച്ചമരുന്നാണെന്നാണ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ അവകാശപ്പെടുന്നത്.
ഇതിനൊക്കെ പുറമെ മുസ്ലി പവര്‍ എക്സ്ട്രായ്ക്ക് പേറ്റന്റ് ലഭിച്ചതായും കമ്പനി അവകാശപ്പെടുന്നുണ്ട്. അതുമായി ബന്ധപ്പെട്ട വാര്‍ത്ത ഫാര്‍മബിസില്‍ വന്നിട്ടുണ്ട്. ലോകത്താകമാനമുള്ള അഞ്ച് മില്യണ്‍ പേര്‍ മുസ്ലി പവര്‍ ഉപയോഗിച്ചെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒന്‍പത് ആയുര്‍വ്വേദ മരുന്നുകള്‍ അടങ്ങുന്ന മുസ്ലി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും കമ്പനി അവകാശപ്പെടുന്നു.

മുസ്‌ലി പവര്‍ നിരോധത്തിനു പിന്നില്‍ രാഷ്ട്രപതിയുടെ ഇടപെടലും

0 comments

Published on Tue, 04/05/2011 - 23:42 ( 8 hours 21 min ago)

മുസ്‌ലി പവര്‍ നിരോധത്തിനു പിന്നില്‍ രാഷ്ട്രപതിയുടെ ഇടപെടലും
കണ്ണൂര്‍:  'മുസ്‌ലി പവര്‍ എക്‌സ്ട്ര'യുടെ നിരോധത്തിന് രാഷ്ട്രപതിയുടെ ഇടപെടലും. നിരവധി നിയമങ്ങള്‍ ലംഘിച്ച് ഉല്‍പാദനവും വിപണനവും തുടരുന്ന നിര്‍മാതാക്കള്‍ക്കെതിരെ നാലു കേസുകള്‍ ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാറും ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളറും നടപടിക്ക് മടിച്ചുനില്‍ക്കെയാണ് രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ ഇടപെടലിനെ തുടര്‍ന്ന് നിരോധ ഉത്തരവിറക്കാന്‍ ആരോഗ്യ സെക്രട്ടറി തയാറായത്. ഈ മരുന്ന് എച്ച്.ഐ.വി ബാധിതര്‍ക്ക് നല്ലതാണെന്ന വ്യാജ പഠനറിപ്പോര്‍ട്ട് 'മാധ്യമം' പുറത്തുകൊണ്ടുവന്നതാണ് നിരോധത്തിലേക്ക് നയിച്ചത്.
വ്യവസായ സംരംഭകനുള്ള അവാര്‍ഡ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എം.ഡി കെ.സി. അബ്രഹാം രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങുന്ന ചിത്രംവെച്ച് 'ഒരു ആയുര്‍വേദ മരുന്ന് ലക്ഷം കോടിപതിയെ സൃഷ്ടിച്ചത് എങ്ങനെ' എന്ന തലക്കെട്ടില്‍ വെബ്‌സൈറ്റിലടക്കം 'മുസ്‌ലി പവര്‍' പരസ്യം ചെയ്തതാണ് രാഷ്ട്രപതിയെ ചൊടിപ്പിച്ചത്. കേരളത്തില്‍നിന്നുള്ള ഒരു എം.പി രാഷ്ട്രപതിയെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് വിശദ അന്വേഷണം നടത്തി കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എം.ഡിക്കെതിരെ നടപടിയെടുക്കാന്‍ രാഷ്ട്രപതിഭവന്‍ കേരള സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വര്‍ടൈസ്‌മെന്റ്) ആക്ട് പ്രകാരം മുസ്‌ലി പവര്‍ എക്‌സ്ട്രയുടെ ഉല്‍പാദനവും വിപണനവും നിരോധിച്ച് കമ്പനിക്ക് ഉത്തരവ് നല്‍കിയതായി ആരോഗ്യവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് 'മാധ്യമ'ത്തോട് പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം പരസ്യം നല്‍കുന്ന ഉല്‍പന്നം നിരോധിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട്.
ഈ ആക്ട് പ്രകാരം മായംചേര്‍ത്ത ആയുര്‍വേദ മരുന്ന് വില്‍ക്കുന്നതിനെതിരെയടക്കം നാലുകേസുകള്‍ നിലവിലുണ്ടായിട്ടും മുസ്‌ലി പവര്‍ എക്‌സ്ട്ര നിരോധിക്കാതിരുന്നത് അദ്ഭുതമാണെന്ന് അടുത്തിടെ ചുമതലയേറ്റ ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. വിമല പറഞ്ഞു. കേരള റീജനല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ മൂവാറ്റുപുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും എറണാകുളം ഫസ്റ്റ്ക്ലാസ് കോടതിയിലും ഫയല്‍ ചെയ്തതടക്കം നാലുകേസുകള്‍ വിചാരണ കാത്തുകഴിയുന്നതിനാലാണ് കമ്പനിക്കെതിരെ നടപടിയെടുക്കാന്‍ മടിച്ചുനിന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ കേസുകളില്‍ അധികൃതര്‍ ഉദാസീനത കാണിക്കുന്നുവെന്നാരോപിച്ചും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടും പീപ്പിള്‍സ് യൂനിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) കേരള സര്‍ക്കാറിനെയും ആയുര്‍വേദ ഡ്രഗ്കണ്‍ട്രോളറെയും പ്രതിചേര്‍ത്ത് ഹൈകോടതിയില്‍ നല്‍കിയ മറ്റൊരു പൊതുതാല്‍പര്യ ഹരജിയും നിലവിലുണ്ട്. മായം കണ്ടെത്തിയതിനെതുടര്‍ന്ന് ആന്ധ്രയിലെ ഡ്രഗ് കണ്‍ട്രോളര്‍ നല്‍കിയ കേസും നിലവിലുണ്ട്. മുസ്‌ലിപവര്‍ ഉപയോഗിക്കരുതെന്ന് ആന്ധ്ര ഡ്രഗ്‌സ് കണ്‍ട്രോളര്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിരവധി കേസുകളുണ്ടായിട്ടും മുസ്‌ലിപവര്‍ എക്‌സ്ട്ര അദ്ഭുതമരുന്നായി ചിത്രീകരിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ കര്‍ശന തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് ഡ്രഗ് കണ്‍ട്രോള്‍ വൃത്തങ്ങള്‍ അറിയിച്ചു. 'ശാസ്ത്രീയ പരിശോധന നടത്താന്‍വേണ്ട അനുമതി സ്ഥാപനത്തിന് നല്‍കിയിട്ടില്ല. അമേരിക്കയിലെ ഏതോ യൂനിവേഴ്‌സിറ്റിയില്‍നിന്ന് നേടിയതായി പറയുന്ന ഡോക്ടര്‍ ബിരുദം, കമ്പനി ഉടമ പേരിനൊപ്പം ചേര്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു.
വെറുമൊരു കച്ചവടക്കാരനായ ഇദ്ദേഹം സമ്പാദിച്ചതായി പറയുന്ന ഡോക്ടര്‍ ബിരുദത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ല. ഇക്കാര്യങ്ങള്‍കൊണ്ടുതന്നെ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ കര്‍ശന നടപടിയുണ്ടാകും' -ഡ്രഗ് കണ്‍ട്രോളര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.