വ്യാജ മരുന്ന് തട്ടിപ്പ്: അന്വേഷണം ഊര്‍ജിതമാക്കി


പള്ളിക്കര: മരുന്നാണെന്ന വ്യാജേന ഫുഡ് സപ്ലിമെന്റ് നല്‍കി 1.37 ലക്ഷം രൂപ കമ്പനിയുടെ ഏജന്റുമാര്‍ തട്ടിയെടുത്തെന്ന പരാതിയെത്തുടര്‍ന്ന് കുന്നത്തുനാട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
 അംഗവൈകല്യമുള്ള രണ്ട് സഹോദരിമാരുടെ അസുഖം ഭേദപ്പെടുത്താനെന്ന വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്നാരോപിച്ച് പട്ടിമറ്റം സ്വദേശി നല്‍കിയ പരാതിയിലാണ് അന്വേഷണം.
 മണി ചെയിന്‍ മാതൃകയില്‍ സംസ്ഥാനത്ത് ഒട്ടേറെ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. പട്ടിമറ്റം മേഖലയില്‍ നിരവധി പേര്‍ ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ട്. 25,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവര്‍ പലരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
കൊച്ചി ആസ്ഥാനമായി കേരളത്തില്‍ ഫുഡ് സപ്ലിമെന്റ് വിതരണം ചെയ്യുന്ന കമ്പനിയുടെ ഏജന്റുമാര്‍ ആറ് മാസത്തിനുള്ളില്‍ സഹോദരിമാരുടെ അസുഖം പൂര്‍ണമായി മാറ്റുമെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. കമ്പനിയുടെ മെഡിക്കല്‍ ടീം എന്ന് പരിചയപ്പെടുത്തിയവര്‍ സഹോദരിമാരെ പരിശോധിച്ചു.
 ഒമ്പത് മാസം ഇവര്‍ നല്‍കിയ മരുന്ന് കഴിച്ചിട്ടും രോഗത്തിന് മാറ്റം ഉണ്ടായില്ല. ഇതിനിടയില്‍ സഹോദരിമാരുടെ അസുഖം മാറിയതായി സാക്ഷ്യപ്പെടുത്തിയാല്‍ കമ്പനിയുടെ ഏജന്റ് ആകാമെന്നും 30 ശതമാനം കമീഷന്‍ നല്‍കാമെന്നും വാഗ്ദാനം നല്‍കിയെന്നും പരാതിക്കാരന്‍ പറഞ്ഞു


0 comments:

Post a Comment